കടലിൽ മുങ്ങിത്താണ പെൺസുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങിമരിച്ചു; യുവതി രക്ഷപ്പെട്ടു
Jan 29, 2022, 13:57 IST
മംഗ്ളുറു: (www.kasargodvartha.com 29.01.2022) കടലിൽ മുങ്ങിത്തണ പെൺസുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങിമരിച്ചു. യുവതിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം ഉള്ളാൾ സോമേശ്വർ ബീചിലാണ് സംഭവം നടന്നത്.
ഉളിയ സ്വദേശി ലോയ്ഡ് ഡിസൂസ (28) ആണ് മരിച്ചത്. കോടേകർ പനീരുവിലെ അശ്വിത ഫെറാവു (22) ആണ് ആശുപത്രിയിലുള്ളത്.
കഴിഞ്ഞ എട്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. ഇവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവതി കടലിൽ ചാടുകയും രക്ഷിക്കാനായി പിറകേ യുവാവും കടലിൽ ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഉള്ളാൾ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തു.

Keywords: News, Karnataka, Mangalore, Top-Headlines, Woman, Died, Man, Police, Case, Investigation, Youth loses life while trying to save drowning woman.
< !- START disable copy paste --> 