മംഗളൂറു: (www.kasargodvartha.com 13.01.2022) മൈസൂറു-മംഗ്‌ളൂറു ബണ്ട് വാള്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈകുകളിലും മരത്തിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മരിച്ചവരില്‍ ഒരാളുടെ സഹോദരി മൃതദേഹം കണ്ട് ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചു. ബന്നികുപ്പയിലെ ചെലുവരാജുവിന്റെ മകന്‍ കീര്‍തി രാജ് (24), മൈസൂറു കൈലാസപുരം സ്വദേശി നാഗരാജിന്റെ മകന്‍ രവികുമാര്‍ (43) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി സോമനഹള്ളിയില്‍ അപകടത്തില്‍ മരിച്ചത്.
സഭവമറിഞ്ഞ് ഹുന്‍സൂര്‍ ഗവ. ആശുപത്രി മോര്‍ചറിയില്‍ മൃതദേഹം കണ്ടയുടന്‍ കീര്‍തി രാജിന്റെ അമ്മാവന്റെ മകള്‍ രശ്മി (21) കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടക് പൊന്നംപേട്ടയിലെ മഞ്ചുനാഥ്-രത്‌ന ദമ്പതികളുടെ മകളായ രശ്മി മൈസൂറു വിജയനഗര്‍ ഗവ. കോളജ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
അപകടം സംബന്ധിച്ച് ഹുന്‍സൂര്‍ ഡിവൈ എസ് പി രവിപ്രസാദ് പറയുന്നത്: സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് ബന്നികുപ്പ ഭാഗത്തേക്ക് വരികയായിരുന്ന കീര്‍തി രാജ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് രണ്ടു ബൈക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് പാതയോരത്തെ മരത്തില്‍ ഇടിച്ചു. മരിച്ച രവികുമാറും സുഹൃത്ത് ഇര്‍ഫാനും സഞ്ചരിച്ച ബൈകിലാണ് ആദ്യം ഇടിച്ചത്. ഇര്‍ഫാന്‍ പരിക്കേറ്റ് ചികിത്സയിലാണ്. കീര്‍തി രാജ് ആശുപത്രിയിലേക്കുള്ള വഴിയിലും രവികുമാര്‍ ആശുപത്രിയിലുമാണ് മരിച്ചത്. കാര്‍ ഇടിച്ച രണ്ടാമത്തെ ബൈക് ഓടിച്ച ബന്നികുപ്പയിലെ കെ നാഗരാജ്(41) ചികിത്സയിലാണ്.
Keywords: Karnataka, News, Women, Died, Accidental Death, Brothers, Sisters, Car, Top-Headlines, Young women died due to heart attack