Join Whatsapp Group. Join now!
Aster MIMS 10/10/2023

ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ

Young man arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വിദ്യാനഗർ: (www.kasargodvartha.com 30.01.2022) പൊതുസ്ഥലത്ത് നിന്ന് ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ നാസർ (32) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 25 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.
                 
News, Kerala, Kasaragod, Vidya Nagar, Top-Headlines, Arrest, Man, Drugs, Police, Case, District, Young man arrested.

ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെ വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജ് വി വി, എസ് ഐ പ്രശാന്ത്, അബ്ദുൽ സലാം, ഗണേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

വർധിച്ചുവരുന്ന ലഹരി കടത്തിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇത്തരക്കാരെ പിടികൂടുന്നതിനായി ജില്ലാ തലത്തിൽ സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.


Keywords: News, Kerala, Kasaragod, Vidya Nagar, Top-Headlines, Arrest, Man, Drugs, Police, Case, District, Young man arrested.
< !- START disable copy paste -->

Post a Comment