പൊതുഗതാഗതത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും കെഎസ്ആർടിസിയും സ്വകാര്യ സിറ്റി ബസുകളും 50 ശതമാനം മാത്രമാണ് സെർവീസ് നടത്തിയത്. കാസർകോട് - മംഗ്ളുറു, മംഗ്ളുറു - ബെംഗ്ളുറു റൂടുകളിൽ സെർവീസുകൾ കുറച്ചതായി മംഗ്ളുറു കെഎസ്ആർടിസി ഡിവിഷനൽ കൺട്രോളർ അരുൺ കുമാർ പറഞ്ഞു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കേരള ആർടിസി ബസുകളിലും സെർവീസുകൾ ചുരുക്കി. ഇതോടെ അന്തർ സംസ്ഥാന യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
അവശ്യ സെർവീസുകൾക്ക് അനുമതിയുണ്ട്. മുൻകൂട്ടി ആസൂത്രണം ചെയ്ത കുടുംബ പരിപാടികളും വിവാഹ ചടങ്ങുകളും നടത്താം. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതായി വലിയ പരാതികളൊന്നും ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അതേസമയം ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് സിറ്റി പൊലീസ് 517 കേസുകളും മാസ്ക് ധരിക്കാത്തതിന് 369 പേർക്ക് പിഴയും ചുമത്തി. നഗരത്തിൽ ശനിയാഴ്ച അനാവശ്യമായി ഓടിയ നൂറിലധികം വാഹനങ്ങൾ തടഞ്ഞുവെച്ചതായി പൊലീസ് പറഞ്ഞു. അവ ഉടമകൾ പിഴയടച്ച ശേഷം വിട്ടയച്ചു. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹോടെലുകളും റെസ്റ്റോറന്റുകളും തുറന്നെങ്കിലും പാഴ്സൽ സെർവീസ് മാത്രമാണ് അനുവദിച്ചത്.
Keywords: Mangalore, Karnataka, News, Top-Headlines, Kerala, Kasaragod, Thalappady, KSRTC, KSRTC-bus, Bus, Check-post, Police, COVID-19, Lockdown, Curfew, Travelling, Weekend curfew in Mangalore.