city-gold-ad-for-blogger

ഗവ. വനിതാ കോളജിൽ ഹിജാബ് ധരിച്ചതിന് ക്ലാസുകളിൽ നിന്ന് പുറത്താക്കിയ സംഭവം; മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ; കർണാടക സർകാരിന് നോടീസ് അയച്ചു

മംഗ്ളുറു: (www.kasargodvartha.com 28.01.2022) ഉഡുപി ഗവ. വനിത പി യു കോളജിലെ എട്ട് വിദ്യാർഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കർണാടക സർകാരിന് നോടീസ് അയച്ചു.

ഗവ. വനിതാ കോളജിൽ ഹിജാബ് ധരിച്ചതിന് ക്ലാസുകളിൽ നിന്ന് പുറത്താക്കിയ സംഭവം; മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ; കർണാടക സർകാരിന് നോടീസ് അയച്ചു


ഇരയാക്കപ്പെട്ട വിദ്യാര്‍ഥികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് വ്യക്തമാകുന്നതെന്നും അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവമാണ് ഇതെന്നും കമീഷൻ വ്യക്തമാക്കി. വിദ്യാര്‍ഥിനികളുടെ 'വിദ്യാഭ്യാസത്തിനുള്ള അവകാശം' ഹനിക്കപ്പെട്ടുവെന്നാണ് ഉന്നയിക്കപ്പെട്ട പരാതിയില്‍ നിന്ന് മനസിലായതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

നാലാഴ്ചയ്ക്കകം റിപോർട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപൽ സെക്രടറി, ഉഡുപ്പി ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കാണ് കമീഷൻ നോടീസ് അയച്ചത്. ബികോം രണ്ടാം വർഷം - മൂന്ന്, ഒന്നാം വർഷം - ഒന്ന്, സയൻസ് രണ്ടാം വർഷം - മൂന്ന്, ഒന്നാം വർഷം-ഒന്ന് എന്നിങ്ങിനെ വിദ്യാർഥിനികൾക്കാണ് ക്ലാസിൽ കയറാൻ കഴിയാത്തത്.


Keywords:  Mangalore, Karnataka, News, Top-Headlines, College, Student, Complaint, Class, Government, Education Department, Human Rights, Rights, 'Violation Of Human Rights': NHRC Notice to Karnataka Govt Over Hijab Row. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia