Join Whatsapp Group. Join now!
Aster MIMS 10/10/2023

കെൽ ഫാക്ടറി തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; കാസർകോട്ടെത്തിയ വ്യവസായ മന്ത്രിയിൽ പ്രതീക്ഷ അർപിച്ച് തൊഴിലാളികൾ

Uncertainty remains over the opening of the Kell factory#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 11.01.2022) കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർകാർ ഏറ്റെടുത്ത ബെദ്രടുക്കയിലെ ഭെൽ- ഇഎംഎൽ ഫാക്ടറി തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ കെൽ ഫാക്ടറി പ്രതാപകാലം വീണ്ടെടുത്ത് തുറക്കുമെന്ന സർകാർ പ്രഖ്യാപനം ജലരേഖയായി നില നിൽക്കുകയാണ്.

  
Kasaragod, Kerala, News, Top-Headlines, Job, Worker, Minister, Government, Trade-union, Uncertainty remains over the opening of the Kell factory.



ചൊവ്വാഴ്ച കാസർകോട്ടെത്തിയ വ്യവസായ മന്ത്രി പി രാജീവ് ഫാക്ടറി സന്ദർശിച്ച് അവലോകനം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിയോട് നേരിൽ വിഷയം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളും, ജനപ്രതിനിധികളും. കേരളപ്പിറവി ദിനത്തിൽ ഫാക്ടറി തുറന്നുകൊടുക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സർകാരിൻ്റെ ഭാഗത്ത് നിന്നും പ്രഖ്യാപനമുണ്ടായത്.

സ്ഥാപനത്തിൻ്റെ പേര് മാറ്റി കെൽ ഇലക്ട്രികൽ മെഷീൻ ലിമിറ്റഡ് എന്നാക്കിയെങ്കിലും ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള മറ്റു നടപടികളൊന്നുമുണ്ടായില്ല. ഫാക്ടറിയുടെ പരിസരത്തെ ഏതാനും ഭാഗം കാടുവെട്ടി തെളിച്ചതല്ലാതെ മറ്റു പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒച്ചിൻ്റെ വേഗമെന്നാണ് ആക്ഷേപം.

ഫാക്ടറിയുടെ നിലവിലുള്ള ആസ് ബറ്റോസ് ഷീറ്റ് മാറ്റുന്നതിന് ഒന്നര കോടിയോളം രുപയുടെ ടെൻഡെർ നൽകിയിട്ടുണ്ട്. രണ്ട് വർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന ഫാക്ടറിയുടെ യന്ത്രങ്ങളും അറ്റകുറ്റപ്പണി നടത്താനുണ്ട്. ഇതെല്ലാം എന്ന് പൂർത്തിയാക്കി ഫാക്ടറി തുറക്കുമെന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്.


Keywords: Kasaragod, Kerala, News, Top-Headlines, Job, Worker, Minister, Government, Trade-union, Uncertainty remains over the opening of the Kell factory.


Post a Comment