തിരുവനന്തപുരം: (www.kasargodvartha.com 31.01.2022) ആദിവാസി കോളനിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി പരാതി. തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് സംഭവം. പരാതിയ്ക്ക് പിന്നാലെ കേസെടുത്ത പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
വിനോദ്, ശരത് എന്നീ പ്രതികളെയാണ് വിതുര പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്.
14 ഉം 16 ഉം വയസുള്ള സഹോദരിമാരെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Molestation, Complaint, Police, Accused, Arrest, Minor Girls, Two arrested for molesting minor sisters in Vithura