കുമ്പള: (www.kasargodvartha.com 16.01.2022) കുടുംബസമേതം വിദേശത്തുള്ള പ്രവാസിയുടെ വീട്ടിൽ നടന്നത് വൻ മോഷണം. ഫോർച്യൂനർ കാറും 35 പവൻ സ്വർണാഭരങ്ങളും മൂന്ന് ലക്ഷം രൂപയും ലാപ്ടോപും വാചും അടക്കം വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം മോഷ്ടാക്കൾ കവർന്നതായാണ് പരാതി. ഉപ്പള ബേക്കൂർ സോങ്കാലിലെ ജി എം അബ്ദുല്ലയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.
സിസിടിവിയുടെ ഹാർഡ് ഡിസ്‌കും മറ്റ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആറ് മാസമായി വിദേശത്താണ് അബ്ദുല്ലയും കുടുംബവുമുള്ളത്. വീട് അടച്ചിട്ടിരിക്കുകയാണ്. വീടിന്റെ പരിസരത്ത് പതിവായി കണ്ടിരുന്ന കാർ അവിടെ ഇല്ലാത്തതിനെ തുടർന്ന് അയൽവാസികൾ പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ബന്ധുവായ സിദ്ദീഖ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീടിന്റെ മുൻവശത്തെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് നിഗമനം. കൂടുതൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വീട്ടുടമസ്ഥൻ നാട്ടിലെത്തിയാൽ മാത്രമേ വ്യക്തത വരികയുള്ളൂ. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കുമ്പള എസ് ഐ രാജീവ് കുമാർ, എസ് ഐ മനോജ്, അനൂപ്, മജീഷ് എന്നിവരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: Kerala, Kasaragod, Kumbala, News, Top-Headlines, Theft, House-robbery, Police, Investigation, Theft at the home of an expatriate.
< !- START disable copy paste -->
കുടുംബസമേതം വിദേശത്തുള്ള പ്രവാസിയുടെ വീട്ടിൽ നടന്നത് വൻ മോഷണം; കവർന്നത് ഫോർച്യൂനർ കാറും 35 പവൻ സ്വർണാഭരങ്ങളും 3 ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും
Theft at the home of an expatriate
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ