കാസർകോട്: (www.kasargodvartha.com 16.01.2022) പുതിയ ബസ് സ്റ്റാൻഡ് സെർകിളിനടുത്ത് ലോറിയും ബൈകും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക് യാത്രക്കാരനായ നുള്ളിപ്പാടിയിലെ അബ്ദുൽ മജീദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 നാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ മജീദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാസർകോട് പൊലീസ് സ്ഥലത്തെത്തി. ടാങ്കെർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരേതനായ നെക്കര അബ്ദുല്ല - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫാത്വിമ മുണ്ട്യത്തടുക്ക. മക്കൾ: മസ്ഊദ്, ഫാഹിം, അമീൻ, ആമിന.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
(ഫോടോ: ശ്രീകാന്ത് കാസർകോട്)
Keywords: Tanker lorry and bike collided; one died, News, Top-Headlines, Police, Bike-Accident, Kasaragod, Nullippady, Hospital, Police-station, Tanker-Lorry.
< !- START disable copy paste -->