Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത എസ് കെ എസ് എസ് എഫ് നേതാക്കൾ പിഴയടച്ചതിന്റെ രസീതുകൾ പ്രചരിപ്പിച്ച് അണികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തുന്നു; സർകാർ വാഗ്ദാനം നടപ്പായില്ലെന്ന് ആരോപണം

SKSSF leaders paid fine who lodged police case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.01.2022) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത എസ് കെ എസ് എസ് എഫ് നേതാക്കൾ പിഴയടച്ചതിന്റെ രസീതുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അണികൾ പ്രതിഷേധം ഉയർത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ റെജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ സർകാർ ഉത്തരവിറക്കിയിരുന്നെങ്കിലും അതൊന്നും നടപ്പിലായില്ലെന്നാണ് സംഭവം തെളിയിക്കുന്നതെന്ന ആരോപണവും ഉയരുന്നു.
                            
News, Kerala, Kasaragod, Top-Headlines, SKSSF, Police, Case, Leader, Government, Social-Media, SKSSF leaders paid fine who lodged police case.
                              
2019 ഡിസംബർ 16 ന് എസ് കെ എസ് എസ് എഫ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ പുലിക്കുന്നിൽ നിന്ന് കാസർകോട് റയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർചുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. സംസ്ഥാന വർകിങ് സെക്രടറി താജുദ്ദീൻ ദാരിമി പടന്ന, മുൻ സംസ്ഥാന സെക്രടറി ഹാരിസ് ദാരിമി എന്നിവരടക്കം 10 നേതാക്കൾക്കെതിരായാണ് പിഴ ചുമത്തിയത്. തുടർന്ന് ഇവർ കഴിഞ്ഞ ദിവസം കോടതിയിലെത്തി 1200 രൂപ വീതം പിഴയടക്കുകയായിരുന്നു.

ന്യൂനപക്ഷ സ്നേഹം പ്രകടിപ്പിക്കുകയും രഹസ്യമായി മുസ്ലിംങ്ങൾക്കതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന ഒരു അവസ്ഥയിലാണ് പിണറായി വിജയൻ സർകാർ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സിപിഎമുകാരല്ലാത്ത സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ വ്യാപകമായി കേസെടുക്കുകയും പിഴ ചുമത്തുകയുമാണെന്ന് ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട് ആരോപിച്ചു. ഒരു വശത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ഒപ്പമാണെന്ന് പറയുകയും മറുവശത്ത് സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വ്യാപകമായി കേസ് എടുക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Keywords: News, Kerala, Kasaragod, Top-Headlines, SKSSF, Police, Case, Leader, Government, Social-Media, SKSSF leaders paid fine who lodged police case.
< !- START disable copy paste -->

Post a Comment