Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗ്ളുറു കുലശേഖരയിലെ രണ്ടാം തുരങ്കം മാർചോടെ തുറക്കാനാകുമെന്ന് പ്രതീക്ഷ; ട്രെയിനുകൾക്ക് വേഗത കൂടുമെന്ന ആശ്വാസത്തിൽ കേരളം

Second train tunnel at Kulashekara in Mangaluru to be commissioned by March #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com 29.01.2022) മംഗ്ളുറു - പനമ്പൂർ സെക്ഷനിൽ കുലശേഖരയിലെ രണ്ടാം തുരങ്കം മാർചോടെ തുറക്കാനാകുമെന്ന പ്രതീക്ഷയിൽ റെയിൽവേ. ഇതോടെ മംഗ്ളുറു ജംഗ്ഷൻ - പനമ്പൂർ സ്റ്റേഷനുകൾക്കിടയിലുള്ള പാത ഇരട്ടിപ്പിക്കലും പൂർത്തിയാകും. അതുവഴി കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ അനവധി ട്രെയിനുകൾ ഉൾപെടെ മംഗ്ളുറു ഭാഗത്ത് ഇഴഞ്ഞുനീങ്ങേണ്ടി വരുന്നതും ദീർഘസമയം നിർത്തിയിടേണ്ടി വരുന്നതുമായ അവസ്ഥയ്ക്ക് കുറച്ചൊക്കെ പരിഹാരമാവും.
                  
Second train tunnel at Kulashekara in Mangaluru to be commissioned by March, Karnataka, Mangalore, News, Top-Headlines, Train, Kerala, Railway, Palakkad, National highway, Sadhanandha gowda, Tunnel, Second train tunnel at Kulashekara in Mangaluru to be commissioned by March.

2014 ലാണ് അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ഡി വി സദാനന്ദ ഗൗഡ റെയിൽവേ ബജറ്റിൽ മംഗ്ളുറു ജംഗ്ഷനും സൂറത്ത്കല്ലിനുമിടയിൽ പാത ഇരട്ടിപ്പിക്കൽ പ്രഖ്യാപിച്ചത്. ഷൊർണൂർ-മംഗ്ളുറു-പനമ്പൂർ പാത ഇരട്ടിപ്പിക്കൽ പദ്ധതിയിൽ ഉൾപെടുത്തിയായിരുന്നു പ്രവൃത്തി. എന്നാൽ, മണ്ണിടിച്ചിൽ അടക്കം സംഭവിക്കുന്ന ദുർഘടമായ പ്രദേശം, കരാറുകാരന്റെ മാറ്റം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ പ്രവൃത്തികൾ ഗണ്യമായി വൈകി.

ഇപ്പോൾ തുരങ്കത്തിന്റെ ജോലികൾ പൂർത്തിയായതായി പാലക്കാട് ഡിവിഷനൽ റെയിൽവേ മാനജർ ത്രിലോക് കോത്താരിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപോർട് ചെയ്തു. 600-ഓളം മീറ്ററിൽ ട്രാക് സ്ഥാപിക്കുന്ന ജോലി ഫെബ്രുവരി ആദ്യവാരം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. ഓവർഹെഡ് വൈദ്യുത, കമ്യൂനികേഷൻ ലൈനുകൾ സ്ഥാപിക്കുന്ന ജോലിയും ഒപ്പം നടക്കും.

മംഗ്ളുറു-ജോക്കാട്ടെ-പനമ്പൂർ പാതയിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയാൽ മംഗ്ളുറു ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ വർഷം മെയ് മാസത്തോടെ രണ്ട് തുരങ്കങ്ങളും ഉപയോഗിക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. നിലവിലുള്ള തുരങ്കത്തിൽ സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നും രണ്ടാമത്തെ തുരങ്കം കമീഷൻ ചെയ്യുന്ന മുറയ്ക്ക് ആദ്യത്തേത് അടച്ചിടുമെന്നും കോത്താരി പറഞ്ഞു.

രണ്ട് തുരങ്കങ്ങളും പ്രവർത്തനക്ഷമമായാൽ, മെയ് മാസത്തോടെ മംഗ്ളുറു ജംഗ്ഷനിലെ ട്രെയിൻ ഗതാഗത തിരക്ക് 20 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കോത്താരി കൂട്ടിച്ചേർത്തു. വടക്കും തെക്കും ദിശകളിൽ ട്രെയിനുകൾ എളുപ്പത്തിലും വേഗത്തിലും ഓടിക്കാൻ ഇത് സഹായിക്കും.

മംഗ്ളുറു-കാർക്കള-സോലാപൂർ ദേശീയ പാത 169-ന് താഴെയുള്ള കുലശേഖരയിലെ തുരങ്കങ്ങൾ മുംബൈ പാതയുടെ ഒരു പ്രധാന ഭാഗമാണ്. പനമ്പൂരിലേക്ക് പോകുന്ന ജോക്കട്ടയിൽ ഈ പാതയ്ക്ക് ഒരു ശാഖയുണ്ട്, ന്യൂ മംഗ്ളുറു തുറമുഖം, ബൈക്കംപാടി ഇൻഡസ്ട്രിയൽ ഏരിയ, എംആർപിഎൽ, വടക്കൻ മംഗ്ളുറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറ്റ് പ്രധാന വ്യവസായങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.

മംഗ്ളുറു ജങ്ഷനും പനമ്പൂരിനുമിടയിലുള്ള 21 കിലോമീറ്റർ പാതയിൽ 17 കിലോമീറ്റർ ഇതിനകം ഇരട്ടിപ്പിച്ചിട്ടുണ്ട്. 600 മീറ്റർ ടണൽ ഉൾപെടെ നാല് കിലോമീറ്ററാണ് ഇനി പൂർത്തിയാക്കാനുള്ളത്. തുരങ്കത്തിന്റെ ജോലികൾ ദക്ഷിണ റെയിൽവേയുടെ നിർമാണ വിഭാഗമാണ് നിർവഹിക്കുന്നത്.

Keywords: Second train tunnel at Kulashekara in Mangaluru to be commissioned by March, Karnataka, Mangalore, News, Top-Headlines, Train, Kerala, Railway, Palakkad, National highway, Sadhanandha gowda, Tunnel, Second train tunnel at Kulashekara in Mangaluru to be commissioned by March.



< !- START disable copy paste -->

Post a Comment