Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസിന്റെ നയം തീരുമാനിക്കുന്നത് അമ്മയും രണ്ട് മക്കളും കിചെന്‍ കാബിനെറ്റും ചേര്‍ന്ന്: എസ് രാമചന്ദ്രന്‍ പിള്ള

S Ramachandran Pillai criticized Congress, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മടിക്കൈ: (www.kasargodvartha.com 21.01.2022) കോണ്‍ഗ്രസിന്റെ നയം തീരുമാനിക്കുന്നത് അമ്മയും രണ്ട് മക്കളും പിന്നെ കിചെന്‍ കാബിനെറ്റിലെ ചില നേതക്കളും ചേര്‍ന്നാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള. സി പി എം കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
   
News, Kerala, Madikai, Top-Headlines, CPM, Congress, Politics, District-conference, BJP, COVID-19, Vaccinations, S Ramachandran Pillai, S Ramachandran Pillai criticized Congress.

സംസ്ഥാന നേതാക്കളെ നിശ്ചയിക്കുന്നതും അവര്‍ തന്നെ. കോണ്‍ഗ്രസും ബി ജെ പിയും ആഭ്യന്തര ജനാധിപത്യം ഇല്ലാത്ത പാര്‍ടികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പിയിലും അവരുടെ നയം സ്വീകരിക്കുന്നത് ജനാധിപത്യ രീതിയിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് നല്‍കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. 115 രാജ്യങ്ങള്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചത്. താന്‍ ചൈനയെ പ്രകീര്‍ത്തിച്ചുവെന്ന് പറഞ്ഞ് വിമര്‍ശിച്ച വരെ അദ്ദേഹം എതിര്‍ത്തു.

വസ്തുതകള്‍ അനുസരിച്ചാണ് താന്‍ ചൈനയെ പ്രകീര്‍ത്തിച്ചത്. ദാരിദ്ര നിര്‍മാര്‍ജനത്തിലും അടിസ്ഥാന വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും ചൈന കൈവരിച്ച നേട്ടങ്ങള്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം അഴിമതിയും മുതലാളിത്വ ശൈലിയും അവിടെ കാണുന്നുണ്ട്. അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചൈനീസ് ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരെയും പ്രകീത്തിക്കാനോ താഴ്ത്തിക്കെട്ടാനോ അല്ല ശ്രമിക്കുന്നത്. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങളും നയങ്ങളും ചര്‍ച്ച ചെയ്യാതെ ജനാധിപത്യത്തെ അടിച്ചമര്‍ത്തി പാര്‍ലമെന്റില്‍ നിയമം പാസാക്കാനാണ് നരേന്ദ്ര മോദി സര്‍കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിഷേധിക്കുന്ന അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്താണ് നിയമം പാസാക്കുന്നത്. ജന വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനങ്ങളുമായാണ് മോദി സര്‍കാര്‍ മൂന്നോട്ട് പോകുന്നത്. നീതിന്യായ രംഗങ്ങളില്‍ പോലും സര്‍കാരിന്റെ ഇടപെടല്‍ ഉണ്ടാക്കുന്നത് നീതിന്യായ രംഗത്തിന്റെ വിശ്വാസ്യതയെ പോലും ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Keywords: News, Kerala, Madikai, Top-Headlines, CPM, Congress, Politics, District-conference, BJP, COVID-19, Vaccinations, S Ramachandran Pillai, S Ramachandran Pillai criticized Congress.

< !- START disable copy paste -->

Post a Comment