Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിജെപി നേതാവ് രഞ്ജിത് വധത്തിന്‍റെ പശ്ചാത്തലത്തിൽ കാസർകോട്ട് മൂന്നിടത്ത് ശക്തമായ പൊലീസ് കാവലിൽ ആർ എസ് എസ് പ്രകടനം

RSS staged rally at three places in Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2022) ബിജെപി നേതാവ് രഞ്ജിത് വധത്തിന്‍റെ പശ്ചാത്തലത്തിൽ ആർ എസ് എസ് നേതൃത്വത്തിൽ ജില്ലയിൽ മൂന്നിടത്ത് ശക്തമായ പൊലീസ് കാവലിൽ പ്രകടനം നടന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ എന്നിവിടങ്ങളിലാണ് ശക്തി പ്രകടനം നടന്നത്.

Kerala, Kasaragod, News, Top-Headlines, RSS, BJP, Protest, Police, Politics, Police-officer, SDPI, Rally,  RSS staged rally at three places in Kasaragod.


കാഞ്ഞങ്ങാട്ട് കോട്ടച്ചേരിയിൽ നിന്നും പുതിയ കോട്ട വരെയായിരുന്നു പ്രകടനം. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ, ഇൻസ്പെക്ടർ കെ പി ഷൈൻ, പ്രിൻസിപൽ എസ് ഐ കെ പി സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സുരക്ഷ നടപടികൾ സ്വീകരിച്ചിരുന്നു.

പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നത്. ഇൻ്റലിജെൻസ് വിഭാഗം അക്രമ സാധ്യതയുണ്ടെന്ന് റിപോർട് നൽകിയതിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. എന്നാൽ പ്രകടനത്തിനിടെ അനിഷ്ഠ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

കാഞ്ഞങ്ങാട്ട് എ വേലായുധൻ, കെ ശ്രീജിത്, എസ് പി ഷാജി, കുഞ്ഞിരാമൻ കേളോത്ത്, കെ സനൽ, കെ പ്രിയേഷ്, ബാബു പുല്ലൂര്‍, ശ്രീജിത് മീങ്ങോത്ത് എന്നിവര്‍ നേതൃത്വം നൽകി.

Keywords: Kerala, Kasaragod, News, Top-Headlines, RSS, BJP, Protest, Police, Politics, Police-officer, SDPI, Rally,  RSS staged rally at three places in Kasaragod.


< !- START disable copy paste -->

Post a Comment