Join Whatsapp Group. Join now!
Aster MIMS 10/10/2023

ആർ എസ് എസ് നേതൃത്വത്തിൽ നടന്ന സംഘ്പരിവാർ പ്രകടനം; കാസർകോട് ജില്ലയിൽ 1500 പേർക്കെതിരെ കേസെടുത്തു

RSS rally; case registered against 1500 people in Kasargod district, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.01.2022) ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ ആർഎസ്എസിൻ്റെ നേതൃത്വത്തിൽ സംഘപരിവാർ കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ, കോളിച്ചാൽ എന്നിവിടങ്ങളിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത 1500 ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു.
                  
News, Kerala, Kasaragod, Kanhangad, Top-Headlines, RSS, BJP, Rally, District, Police, Case, COVID-19, District-secretary, RSS rally; case registered against 1500 people in Kasargod district.
                          
പോപുലർ ഫ്രണ്ടിനെ നിരോധിക്കുക, ആലപ്പുഴയിലെ കൊലപാതക കേസുകൾ എൻഐഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് നാലിടത്തും പൊലീസ് കേസെടുത്തത്.

കാഞ്ഞങ്ങാട്ട് സംഘപരിവാർ നേതാക്കളായ വിഭാഗ് ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീജിത് മീങ്ങോത്ത്, ജില്ലാ സഹകാര്യ വാഹ് കെ സനൽ, വിഭാഗ് കാര്യകർത്താവ് കൃഷ്ണൻ ഏച്ചിക്കാനം, ബിജെപി ജില്ലാ സെക്രടറി എ വേലായുധൻ, വൈസ് പ്രസിഡണ്ട് എം ബൽരാജ്, എസ് പി ഷാജി, പ്രദീപൻ മാവുങ്കാൽ തുടങ്ങി ആയിരത്തോളം പേർക്കെതിരെ കേസെടുത്തു.

നീലേശ്വരത്ത് ടി രാധാകൃഷ്ണൻ, സുനിൽ ചാത്തമത്ത്, വി ബാലകൃഷ്ണൻ, കെ ടി വി മോഹനൻ, രാജീവൻ ചെമ്പകാനം, പ്രശാന്ത് പിലിക്കോട്, ഉണ്ണികൃഷ്ണൻ കൊഴുന്തിൽ, വി ജയകുമാർ തേർവയൽ, ശ്യാംലാൽ എന്നിവർക്കെതിരെയും കോളിച്ചാലിൽ ഗോവിന്ദൻ കൊട്ടോടി, ശ്രീജിത് കൊട്ടോടി, സുധാകരൻ കൊള്ളിക്കാൽ, വിനോദ്, സുരേഷ്, ദാസൻ തുടങ്ങിയ 150 ഓളം പേർക്കെതിരെയും കേസെടുത്തു.

പാലക്കുന്നിൽ മണിലാൽ മേലത്ത്, കെ ടി പുരുഷോത്തമൻ, ബാലകൃഷ്ണൻ തച്ചങ്ങാട്, തമ്പാൻ അച്ചേരി, നാകേഷ് തുടങ്ങിയവർക്കെതിരെയുമാണ് കേസ്.


Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, RSS, BJP, Rally, District, Police, Case, COVID-19, District-secretary, RSS rally; case registered against 1500 people in Kasargod district.
< !- START disable copy paste -->

Post a Comment