city-gold-ad-for-blogger

ഋഷികുമാർ സ്വാമിക്ക് ജാമ്യം;ശ്രീരംഗപട്ടണം ജുമാമസ്ജിദ് അടച്ചിടണമെന്ന് ആവശ്യം

മംഗളൂറു: (www.kasargodvartha.com 20.01.2022) ചിക്മംഗളൂറു ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ജാമ്യം നിഷേധിച്ച ഋഷികുമാർ സ്വാമി ജാമ്യത്തിലിറങ്ങി. മാണ്ഡ്യ ജില്ലയിൽ ശ്രീരംഗപട്ടണം ടൗണിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ജുമാമസ്ജിദ് അടച്ചിടണമെന്ന് ജാമ്യം ലഭിച്ച ശേഷം നടത്തിയ പ്രസ്താവനയിൽ സ്വാമി ആവശ്യപ്പെട്ടു.
                 
ഋഷികുമാർ സ്വാമിക്ക് ജാമ്യം;ശ്രീരംഗപട്ടണം ജുമാമസ്ജിദ് അടച്ചിടണമെന്ന് ആവശ്യം

മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ ആഹ്വാനം ചെയ്തതിനായിരുന്നു ചിക്മംഗളൂറു അരസികെരെ കാളി മഠാധിപതി ഋഷികുമാർ സ്വാമിയെ അറസ്റ്റ് ചെയ്തത്. ആർകിയോളജികൽ സർവേ ഓഫ് ഇൻഡ്യ സെക്യൂരിറ്റി സൂപെർ വൈസർ യതിരാജുവിന്റെ പരാതിയിൽ കേസെടുത്തായിരുന്നു അറസ്റ്റ്.

'മസ്ജിദാണോ ക്ഷേത്രമാണോ എന്ന കാര്യത്തിൽ തീർപ്പുണ്ടാവുംവരെ അടച്ചിടട്ടെ.ക്ഷേത്രം ആണെന്നതിൽ തനിക്ക് സംശയം ഇല്ല. കോടതിയിൽ സത്യവാങ്മൂലം സമർപിക്കപ്പെട്ടതാണ്. തനിക്ക് ജുഡീഷ്യറിയെ വിശ്വാസമാണ്. അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള വിധി കോടതിയുടേതാണല്ലോ. ശ്രീരംഗപട്ടണം മസ്ജിദ് അടുത്ത ഹനുമാൻ ജയന്തിക്കകം അടച്ചിടണം'-ഋഷികുമാർ പറഞ്ഞു.


Keywords: News, Karnataka, Top-Headlines, Mangalore, Bail, Masjid, District, Issue, Arrest, Rishikumar Swamy, Rishikumar Swamy granted bail.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia