city-gold-ad-for-blogger

5 വയസുകാരി അഞ്ജലി മൂന്നുപെറ്റ അമ്മയായി അമ്മക്കരികിൽ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 05.01.2022) അരുമ മകൾ അഞ്ജലി അഞ്ചാം വയസിൽ വീടുവിട്ട ശേഷമുള്ള 22 വർഷം ചൈത്രയുടെ നെഞ്ചിൽ പുകഞ്ഞ കനൽ അണഞ്ഞു. ഭർത്താവ് സജിക്കൊപ്പം എത്തിയ മൂന്നു മക്കളുടെ മാതാവായ അഞ്ജലിയെ അവർ വാരിപ്പുണർന്നു. ചികമംഗ്ളുറു മുത്തിഗെപുര ഗ്രാമത്തിലേക്ക് കോഴിക്കോട് ജില്ലയിലെ ഗ്രാമത്തിൽ നിന്ന് അഞ്ജലിക്ക് വഴികാട്ടിയവർക്ക് ആ 47കാരി നന്ദി പറഞ്ഞു.
       
5 വയസുകാരി അഞ്ജലി മൂന്നുപെറ്റ അമ്മയായി അമ്മക്കരികിൽ

തമിഴ്നാട്ടിൽ നിന്ന് വർഷങ്ങൾ മുമ്പ് വന്ന് എസ്റ്റേറ്റ് തൊഴിലാളികളായ കാളിമുത്തു - ചൈത്ര ദമ്പതികളുടെ മകളാണ് അഞ്ജലി. കാളിമുത്തുവിന്റെ പരിചയക്കാരനായ വയോധികൻ സമപ്രായത്തിലുള്ള കുട്ടിയുമൊത്ത് വീട്ടിലെത്തിയപ്പോൾ അഞ്ജലിയെ അവർക്കൊപ്പം കറങ്ങാൻ വിട്ടതായിരുന്നു.

തിരിച്ചെത്തേണ്ട ദിവസങ്ങൾ അതിക്രമിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണങ്ങൾ ഫലം കണ്ടില്ല. മംഗ്ളുറു സ്വദേശി മുസ്ത്വഫയുമായി കോഴിക്കോട്ട് നടന്ന പറച്ചിലുകൾക്കിടയിലാണ് ഭാര്യ അഞ്ജലി പറഞ്ഞ അവളുടെ കഥ സജി പങ്കുവെച്ചത്. സഹപ്രവർത്തകനായ കർണാടക മുഡിഗെരെ സ്വദേശി മോണുവിന്റെയും മുസ്ത്വഫയുടേയും പരിശ്രമങ്ങൾ ഫലം കണ്ടു.


Keywords: News, Karnataka, Mangalore, Top-Headlines, Daughter-love, Child, Kerala, Kozhikode, District, Police, Complaint, Reunited after 22 years apart.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia