city-gold-ad-for-blogger

കുവൈതില്‍ കനത്ത മഴ; നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, 106 പേരെ രക്ഷപ്പെടുത്തി

കുവൈത് സിറ്റി: (www.kasargodvartha.com 03.02.2022) കുവൈതില്‍ കനത്ത മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. രാജ്യത്ത് ഏകദേശം എല്ലാ പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചതെന്നാണ് റിപോര്‍ട്. അഹ് മദിയിലായിരുന്നു ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 

നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 106 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഹവല്ലി, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്ന് സഹായം തേടി ഏറ്റവുമധികം ഫോണ്‍ കോളുകള്‍ ലഭിച്ചതെന്ന് അഗ്നിശമന വ്യക്തമാക്കി.

കുവൈതില്‍ കനത്ത മഴ; നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, 106 പേരെ രക്ഷപ്പെടുത്തി

ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ, സല്‍വ, ഫിന്റ്റാസ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു. സൈന്യവും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്.

Keywords: Kuwait City, Kuwait, News, Gulf, World, Rain, Water, Escaped, Top-Headlines, Rescued 106 people, most of whom were stuck in pools of water

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia