യുഎഇയിൽ അപകടസ്ഥലത്ത് കൂട്ടംകൂടിയാൽ പിടിവീഴും; മൃതദേഹങ്ങളുടെയോ പരിക്കേറ്റവരുടെയോ ഫോടോ, വീഡിയോ പകർത്തുന്നവർക്കും കാത്തിരിക്കുന്നത് പിഴ; സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാലും പണികിട്ടും
Jan 16, 2022, 22:37 IST
ദുബൈ: (www.kasargodvartha.com 16.01.2022) അപകട സ്ഥലങ്ങളിൽ കൂട്ടംകൂടുന്നവർക്കും ഫോടോ, വീഡിയോ പകർത്തുന്നവർക്കും മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെ ചെയ്താൽ യുഎഇ നിയമം അനുസരിച്ച് 1,000 ദിർഹം പിഴ ഈടാക്കാമെന്ന് അതികൃതർ അറിയിച്ചു. അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയ നിരവധിപേർക്ക് അടുത്തിടെ 1,000 ദിർഹം പിഴ ചുമത്തിയതായി ദുബൈ പൊലീസ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മൊഹൈർ അൽ മസ്‌റൂയി പറഞ്ഞു.
ഇങ്ങനെ ഒത്തുകൂടുന്നത് സുരക്ഷാ അധികാരികൾക്കും, പ്രത്യേകിച്ച് ആംബുലൻസുകൾക്കും, കൃത്യസമയത്ത് സ്ഥലത്തെത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അധികൃതർ പറഞ്ഞു. തിരക്ക് കാരണം ഗതാഗതം തടസപ്പെടുകയും ചിലപ്പോൾ കൂടുതൽ അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ, അനുമതിയില്ലാതെ മൃതദേഹങ്ങളുടെയോ പരിക്കേറ്റവരുടെയോ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്നും പൊലീസ് ഊന്നിപ്പറഞ്ഞു.
അപകടകരമായ വളവുകളിലേക്കോ തുരങ്കങ്ങളിൽ നിന്ന് പുറത്തുകടക്കുന്നതിനോ സമീപമാണ് അപകടം സംഭവിക്കുന്നതെങ്കിൽ, സ്ഥലം പൂർണമായും കാണാൻ പ്രയാസമാണെങ്കിൽ ആൾക്കൂട്ടങ്ങൾ വലിയ പ്രയാസം ഉണ്ടാകുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ എമിറേറ്റുകളിലെയും പൊലീസ് അടക്കമുള്ള വകുപ്പുകളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം, 'ബിവെയർ ദ ഗാതറിംഗ്' എന്ന ക്യാംപയിനിലൂടെ ഇത്തരം കൂട്ടുചേരലുകൾക്കെതിരെ നേരത്തെ ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. അപകടങ്ങൾ ചിത്രീകരിക്കുകയോ അപകടവുമായി ബന്ധപ്പെട്ട ക്ലിപുകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് യുഎഇ അഭിഭാഷകരും വ്യക്തമാക്കി.
Keywords: Dubai, UAE, News, Accident, Mobile Phone, Fine, Jail, Police, Gulf, Ambulance, Recording or sharing clips of an accident can land in jail in UAE.