'കാസർകോട് പ്രദേശത്ത് ചെറിയൊരു ശതമാനം യുവാക്കൾ പരിശുദ്ധവും പരിപാവനവുമായ കല്യാണ പരിപാടികൾ, കോലാഹലം സൃഷ്ടിച്ച്, സമൂഹത്തിൻറെ ഇടയിൽ മ്ലേച്ഛമായ രീതിയിൽ വേഷം കെട്ടി
ആഘോഷിക്കുന്നത് കാണാൻ ഇടയായി. പ്രവാചകൻറെ ചര്യയ്ക്കും നിർദേശത്തിനും വിരുദ്ധമായി അഹങ്കാരവും അന്തസില്ലായ്മയും പരാക്രമത്തിലൂടെ ആഘോഷമാക്കുമ്പോൾ തോറ്റുപോകുന്നത് ദീനുൽ
ഇസ്ലാമാണ് എന്ന് ഓർക്കേണ്ടതായിരിക്കുന്നു.
ഇത്തരത്തിലുള്ള കല്യാണ പരിപാടി ഉണ്ടാവാതിരിക്കാൻ എല്ലാ മഹൽ കമിറ്റികളും മുന്നോട്ട് വരേണ്ടത് ഉത്തരവാദിത്തമാണ്. ഉത്തമ മനുഷ്യർ എന്ന് അല്ലാഹ് വിശേഷിപ്പിച്ചവർ തന്നെ അല്ലാഹുവിന്റെയും പ്രവാചകൻറെയും കല്പനകൾ ധിക്കരിച്ച് എന്തും ചെയ്യാമെന്ന തോന്നലുകളിൽ നിന്ന് യുവ സമൂഹം പിന്മാറണം എന്ന് അഭ്യർഥിക്കുന്നു' - ഖാസി പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ മഹൽ കമിറ്റികളും ഖത്വീബുമാരും ബോധവത്കരണം നൽകി നേർവഴിയിലൂടെ ജീവിക്കാൻ മുഴുവൻ മഹലുകാരെയും ഉപദേശിക്കണമെന്നും ആലിക്കുട്ടി മുസ്ലിയാർ കൂട്ടിച്ചേർത്തു.
Keywords: News, Kerala, Kasaragod, Top-Headlines, Wedding, Jamaath, K. Aalikutty-Musliyar, Programme, Committee, Qazi, Qazi with suggestions for marriage function.
< !- START disable copy paste -->