ഇതോടെ ഉദ്ഘാടകനായി എത്തിയ സംവിധായകന്‍ ശാന്തിവിള ദിനേശ് മടങ്ങി. മാര്‍ച് മറ്റൊരു ദിവസം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദിലീപിനൊപ്പം ലയണ്‍ സിനിമയില്‍ അഭിനയിച്ച ശ്യാമളയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ദിലീപിനെതിരെയുള്ള പീഡനം കണ്ട് സഹിക്കാനാകാതെയാണ് താനെത്തിയതെന്നും ദിലീപ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശ്യാമള പറഞ്ഞു.
ദിലീപിനെ വേട്ടയാടുകയാണെന്നും പ്രതിഷേധ പരിപാടികള്‍ക്ക് അനുമതി ലഭിക്കുന്നതിന് അനുസരിച്ച് നടത്തുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് പിന്നില്‍ ആരാണ്? അഞ്ച് വര്‍ഷം ഇദ്ദേഹം കാര്യങ്ങള്‍ മറച്ചുവെച്ചതെന്തിന്? ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രടറി ജിനു ആര്‍ പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് പോള്‍സണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ദിലീപിന് നീതികിട്ടുംവരെ പോരാടുമെന്നും ഭാരവാഹികള്‍ കെ വാര്‍ത്തയോട് പറഞ്ഞു.
അതേസമയം ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഇതുവരെ പ്രതിഷേധ പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ല. പള്‍സര്‍ സുനിയുടേതെന്ന പേരില്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന നേതാവ് റിയാസിന്റെ ഫോടോ മുമ്പ് പലരും പ്രചരിപ്പിച്ചിരുന്നു. സിനിമയിലിപ്പോഴും പലരും ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജനരോക്ഷം ഭയന്ന് പരസ്യപ്രതികരണത്തിന് തയ്യാറാകുന്നില്ല. നടന്മാരായ സിദ്ദീഖ്, മഹേഷ് തുടങ്ങിയവര്‍ മാത്രമാണ് പരസ്യപിന്തുണ നല്‍കുന്നത്.
Keywords: Kerala, Thiruvananthapuram, News, Top-Headlines, Actor, Police, Case, Protest, COVID-19, Fans assosiation, Protest march against Dileep's poaching; The police did not give permission
< !- START disable copy paste -->