പ്രധാനമായും ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ചും, മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനെക്കുറിച്ചും,
ഇതിന് നൽകുന്ന സബ്സിഡികളെ പറ്റിയുമായിരുന്നു വിഷയങ്ങൾ ഉയർന്നുവന്നത്. മീൻപിടുത്തത്തിനിടയിൽ അപകടം സംഭവിച്ച തൊഴിലാളികൾക്ക് ഇൻഷുറൻസ് ലഭിക്കുന്നത് സംബന്ധമായും, മരണപ്പെട്ട തൊഴിലാളികൾക്ക് പോസ്റ്റ്മോർടെം റിപോർട് പ്രകാരം ഹൃദയസ്തംഭനം മൂലം മരിച്ചു എന്നുള്ള ഒറ്റ കാരണം കൊണ്ട് ഇൻഷുറൻസ് തുക റദ്ദാക്കുന്നതിലും പ്രതിനിനിധികൾ ആശങ്ക പ്രകടിപ്പിച്ചു.
കീഴൂർ, കാസർകോട് തീര പ്രദേശത്ത് ജീവൻരക്ഷാ ബോട് സ്ഥിരമായി നൽകുന്നതിനുള്ള അപേക്ഷയും മുന്നോട്ടുവെച്ചു. ഇപ്പോഴുള്ള ഫൈബർ ബോട് ഗുണം ചെയ്യില്ലെന്നുള്ള കാര്യം തൊഴിലാളികൾ കലക്ടറെ ബോധിപ്പിച്ചു. കീഴൂർ തീരദേശ ഫിഷറീസ് റോഡ് ഗതാഗതയോഗ്യമാക്കുവാനും, 50 ലക്ഷം ചിലവിൽ നിർമിച്ച തീരദേശ പൊലീസ് സ്റ്റേഷൻ പ്രവർത്തന ക്ഷമമാക്കുവാനും അഭ്യർഥിച്ചു.
പിടിച്ച് കൊണ്ടുവരുന്ന മീനുകൾ ആർക്കുവേണമെങ്കിലും ലേലം വിളിക്കാം എന്നുള്ളത് നിർത്തലാക്കുവാൻ ലേലം വിളിക്കുന്ന ആൾക്ക് ലൈസൻസ് സമ്പ്രദായം കൊണ്ടു വരുവാനും അഭ്യർഥിച്ചിട്ടുണ്ട്. നിലവിൽ സ്ത്രീ തൊഴിലാളികൾ മീൻ വന്ന ഉടനെ വലിയ രീതിയിൽ പണം കൊടുത്തിട്ടാണ് വാങ്ങിച്ചു കൊണ്ടുപോകുന്നത്. ഉച്ചയാവുമ്പോൾ ഇതേ മീനുകൾ തൊഴിലാളികൾ അല്ലാത്ത കച്ചവടക്കാർ മറ്റുരീതിയിൽ ലേലം വിളിച്ച് വ്യക്തികളിൽനിന്ന് ചുരുങ്ങിയ വിലയ്ക്ക് വാങ്ങി വിൽക്കുമ്പോൾ സ്ത്രീ തൊഴിലാളികൾ നഷ്ടത്തിൽ വിൽക്കേണ്ട ഗതികേടാണ് ഉണ്ടാവുന്നതെന്നും തൊഴിലാളികൾ കലക്ടറോട് പറഞ്ഞു.
ചെറുവത്തൂർ, നീലേശ്വരം ഭാഗത്ത് കിടക്കുന്ന പോർടിലെ കുത്തക മുതലാളിത്തം അവസാനിപ്പിക്കുവാനും മഞ്ചേശ്വരം ഭാഗത്തെ ഇതേ നിലയിൽ നടത്തിപ്പുകാർ നടത്തിക്കൊണ്ടുപോകുന്ന സമ്പ്രദായം പൂർണമായും അതാത് ഫിഷറീസ് വകുപ്പിൻ്റെ ചുമതലയിലാക്കുവാനും പ്രതിനിധികൾ അഭ്യർഥിച്ചു. അതാത് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു. കേരള ധീവര സംരക്ഷണ സമിതിയിൽ നിന്ന് സംസ്ഥാന സെക്രടറി സുരേഷ് കുമാർ, ജില്ലാ പ്രസിഡൻറ് ശ്രീനിവാസൻ, ട്രഷറർ പത്മനാഭൻ, രാജേഷ്, സഞ്ജീവൻ എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Top-Headlines, District Collector, Fishermen, Fisher-workers, Meeting, Insurance, Death, Kizhur, Cheruvathur, Nileshwaram, Problems of fishing workers discussed in the presence of Collector.
< !- START disable copy paste -->