Join Whatsapp Group. Join now!
Aster MIMS 10/10/2023

'മൃഗബലിയ്ക്കിടെ ആടിന് പകരം മനുഷ്യനെ കൊന്നു'; ഒരാൾ അറസ്റ്റിൽ

Police said that man slaughtered human instead of goat, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kasargodvartha.com 18.01.2022) മൃഗബലിക്കിടെ ആടിന് പകരം ആടിനെ പിടിച്ചിരുന്നയാളുടെ കഴുത്തിന് വെട്ടിക്കൊന്നതായി പൊലീസ്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ വലസപള്ളിയില്‍ സംക്രാതി ആഘോഷങ്ങള്‍ക്കിടെ ഞായറാഴ്ചയാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ മൃഗബലി നടത്തിയ ചലപതിയാണ് ആടിനെ പിടിച്ചിരുന്ന സുരേഷിനെ (35) വെട്ടിയതെന്നും ഉടനെ സുരേഷിനെ മദനപ്പള്ളി സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും പൊലീസ് അറിയിച്ചു.
                 
News, National, Top-Headlines, Trending, Man, Crime, Arrest, Police, Case, Investigation, Animal, Goat, Human, Slaughtered, Police said that man slaughtered human instead of goat.

മദനപ്പള്ളി റൂറല്‍ മണ്ഡലത്തിലെ വലസപ്പള്ളിയില്‍ ആചാരത്തിന്റെ ഭാഗമായാണ് ഒരു കൂട്ടം ആളുകള്‍ മൃഗത്തെ ബലിയര്‍പിച്ചത്. ഗ്രാമത്തിലെ ആളുകള്‍ എല്ലാ വര്‍ഷവും മൃഗങ്ങളെ ബലിയര്‍പിക്കുകയും സംക്രാന്തി ആഘോഷങ്ങളില്‍ പ്രാദേശിക യെല്ലമ്മ ക്ഷേത്രത്തില്‍ സമര്‍പിക്കുകയും ചെയ്യുക പതിവാണ്. ഇത്തവണത്തെ ആഘോഷം ഏവരെയും ദു:ഖത്തിലാഴ്ത്തി.

മദ്യലഹരിയിലായിരുന്ന ചലപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Keywords: News, National, Top-Headlines, Trending, Man, Crime, Arrest, Police, Case, Investigation, Animal, Goat, Human, Slaughtered, Police said that man slaughtered human instead of goat.
< !- START disable copy paste -->

Post a Comment