Join Whatsapp Group. Join now!
Aster MIMS 10/10/2023

ജെനറൽ ആശുപത്രിയിൽ ഡോക്ടർമാരെ കാണാനെത്തുന്നവരെ ടോകെനിൻ്റെ പേരിൽ ചികിത്സ നിഷേധിക്കുന്നതായി പരാതി

People who come to see doctors at the General Hospital complain that they are denied treatment in the name of tokens #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്ത
കാസർകോട്: (www.kasargodvartha.com 03.01.2022) ജെനറൽ ആശുപത്രിയിൽ ഡോക്ടർമാരെ കാണാനെത്തുന്നവരെ ടോകെനിൻ്റെ പേരിൽ ചികിത്സ നിഷേധിക്കുന്നതായി പരാതി. ഡ്യൂടിയിലുള്ള ഡോക്ടർ ഒരു ദിവസം 50 പേരെ മാത്രമാണ് പരിശോധിക്കുന്നത്. ഇത്രയും ടോകെൻ മാത്രമാണ് ഓഫീസിൽ നിന്നും നൽകുന്നത്.

People who come to see doctors at the General Hospital complain that they are denied treatment in the name of tokens, Kerala,kasaragod,news,Top-Headlines,General-hospital,Doctors,complaint,Patient's,Government,Treatment.

രാവിലെയെത്തി ഡോക്ടറെ കാണാൻ മണിക്കൂറോളം ക്യൂ നിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് ടോകെൻ കഴിഞ്ഞു പോയതായി അറിയിക്കുന്നത്. ദിനംപ്രതി ആയിരത്തിലധികം ആളുകൾ എത്തുന്ന സർകാർ ആശുപത്രിയിൽ പാവങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് എല്ലാവർക്കും ചികിത്സ ഉറപ്പ് വരുത്തുന്നതിന് പകരം ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ക്യൂ നിന്ന് എത്തുന്നവരോട് ടോകെൻ കഴിഞ്ഞുവെന്ന് അറിയിക്കുമ്പോൾ അത് ആശുപത്രിയിൽ തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഇടയാക്കുന്നു.

മലയോരങ്ങളിൽ നിന്നടക്കം എത്തുന്നവരും ചികിത്സയുടെ പേരിൽ കടുത്ത അവഗണനയാണ് നേരിടുന്നത്. ആശുപത്രിയിലെത്തുന്ന എല്ലാവർക്കും ചികിത്സ ഉറപ്പാക്കേണ്ട ബാധ്യത സർകാരിനും ആരോഗ്യ വകുപ്പിനുമുണ്ടെന്ന കാര്യം വിസ്മരിക്കുകയാണ് ചെയ്യുന്നതെന്നാണ് പൊതുജന ആക്ഷേപം.

Keywords: People who come to see doctors at the General Hospital complain that they are denied treatment in the name of tokens, Kerala,kasaragod,news,Top-Headlines,General-hospital,Doctors,complaint,Patient's,Government,Treatment.

< !- START disable copy paste -->

Post a Comment