Join Whatsapp Group. Join now!
Aster MIMS 10/10/2023

'വ്യാജ വിലാസത്തിലുള്ള പാസ്പോർടുകളും യാത്രാ രേഖകളും വീട്ടിൽ നിന്ന് പിടികൂടി'; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു

'Passports and travel documents with fake addresses seized from home'; Police registered case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (www.kasargodvartha.com 24.01.2022) വ്യാജ വിലാസത്തിലുള്ള പാസ്പോർടുകളും യാത്രാ രേഖകളും വീട്ടിൽ നിന്ന് പിടികൂടിയതായി മേൽപറമ്പ് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദറിന്റെ വീട്ടിൽ ഞായറാഴ്ച സി ഐ, ടി ഉത്തംദാസും സംഘവും നടത്തിയ പരിശോധനയിൽ ബദിയടുക്ക ചേടിക്കൽ ഹസൻ കുട്ടി എന്നയാളുടെ വിലാസത്തിലുള്ള മൂന്ന് പാസ്പോർടുകളും വിമാന ടികെറ്റടക്കമുള്ള യാത്രാ രേഖകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
         
News, Kerala, Kasaragod, Top-Headlines, Melparamba, Fake passport, Travlling, seized, Police, Case, Registration, Police-station, Court, 'Passports and travel documents with fake addresses seized from home'; Police registered case.

പാസ്പോർടിലെ വിലാസവും യാത്രാ വിവരങ്ങളും സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഹാജരാകുന്നതിന് അബ്ദുൽ ഖാദറിന് സിആർപിസി 160 വകുപ്പ് പ്രകാരം നോടീസ് നൽകി. വേറൊരു വിലാസത്തിൽ പാസ്പോർട് സംഘടിപ്പിച്ചത് സംബന്ധിച്ച് കൂടുതൽ വിവരത്തിന് പാസ്പോർട് ഓഫീസർക്ക് റിപോർട് നൽകുമെന്ന് പൊലീസ് പറഞ്ഞു.

അടിസ്ഥാന വിവരങ്ങൾ മറച്ചുവെച്ച് തെറ്റായ വിലാസം നൽകി പാസ്പോർട് സംഘടിപ്പിച്ചതിന് അബ്ദുൽ ഖാദറിന്റെ പേരിൽ ഇൻഡ്യൻ പാസ്പോർട് നിയമ പ്രകാരം പൊലീസ് സ്വമേധയാ കേസ് എടുത്തു. ഹൊസ്ദുർഗ് കോടതിയുടെ സെർച് വാറൻറ് പ്രകാരം ഞായറാഴ്ച നടത്തിയ റെയ്ഡിൽ സി ഐ, ടി ഉത്തംദാസിനോടൊപ്പം മേൽപറമ്പ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ശശിധരൻ പിള്ള, പൊലീസുകാരായ ഷീബ, രജീഷ് എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Melparamba, Fake passport, Travlling, seized, Police, Case, Registration, Police-station, Court, 'Passports and travel documents with fake addresses seized from home'; Police registered case.
< !- START disable copy paste -->

Post a Comment