തിരുവനന്തപുരം: (www.kasargodvartha.com 02.01.2022) കാസര്‍കോട് സര്‍കാര്‍ മെഡികല്‍ കോളജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. അകാഡെമിക് ബ്ലോകിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. രാവിലെ ഒമ്പതു മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒപി പ്രവര്‍ത്തിക്കുക.
മെഡികല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജെറി, ഇഎന്‍ടി, ഒഫ്ത്താല്‍ മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.
ഒപി തുടങ്ങുന്നതിന് മുന്നോടിയായി ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജികല്‍ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡികല്‍ കോളജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുന്നതാണ്.
Keywords: OP from Monday at Kasargod Medical College; The inauguration will be officiated by Minister Veena George, Thiruvananthapuram, News, Health, Health-minister, Top-Headlines, Inauguration, Kerala.