city-gold-ad-for-blogger

കാസർകോട്ടും ഒമിക്രോൺ റിപോർട് ചെയ്തു

കാസർകോട്: (www.kasargodvartha.com 03.02.2022) ജില്ലയിൽ കോവിഡ് വകഭേദമായ ഒമിക്രോണിന്റ ആദ്യ കേസ് സ്ഥിരീകരിച്ചു. മധൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വിദേശത്ത് നിന്നെത്തിയ വ്യക്തിയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ 30 നാണ് ഇയാൾ വിദേശത്ത് നിന്നെത്തിയത്.
                   
കാസർകോട്ടും ഒമിക്രോൺ റിപോർട് ചെയ്തു

പുതിയ വകഭേദം പടരുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. മധൂർ പഞ്ചായത്തിൽ അതീവ ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

അതിനിടെ രാജ്യത്ത് തിങ്കളാഴ്ച 33,750 പുതിയ കോവിഡ് കേസുകളും 123 മരണങ്ങളും റിപോർട് ചെയ്തു. 10,846 പേർ രോഗമുക്തരായി. നിലവിൽ 1,45,582 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 1,700 ആയി. ഇതിൽ 639 പേർ സുഖം പ്രാപിക്കുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തു. 510 കേസുകളുമായി മഹാരാഷ്ട്ര ഒന്നാമതും 351 കേസുകളുമായി ഡൽഹി രണ്ടാമതുമാണ്. കേരളം (156), ഗുജറാത്ത് (136), തമിഴ്നാട് (121), രാജസ്താൻ (120) എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ ഒമിക്രോൺ കണക്കുകൾ.

Keywords:  Kerala, Kasaragod, News, Top-Headlines, COVID-19, Madhur, Panchayath, ALERT, Omicrone, Case, Maharashtra, Gujarath, Tamilnad, Rajasthan, Delhi, States, Omicron reported in Kasaragod.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia