Join Whatsapp Group. Join now!
Aster MIMS 10/10/2023

ലൈംഗിക ചാറ്റുകൾ, ഹണിട്രാപ്, മതം മാറ്റം; യുവതിക്കെതിരെ എൻ ഐ എ പുറത്തുവിട്ടത് ഗുരുതര ആരോപണങ്ങൾ

NIA is releasing serious allegations against daughter - in - law of the former MLA's son #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com 06.01.2022) ദാഇശുമായി ബന്ധമുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജെൻസി (എൻഐഎ) തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ദീപ്തി എന്ന മറിയത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിടുന്നത് ഗുരുതര ആരോപണങ്ങൾ. ഉള്ളാളിലെ മുൻ എംഎൽഎ ബിഎം ഇദിനബ്ബയുടെ മകൻ ബിഎം ബാശയുടെ മരുമകളാണ് മറിയം.
                          
NIA is releasing serious allegations against daughter - in - law of the former MLA's son, Karnataka, Mangalore, News, Top-Headlines, MLA,m Marriage, Religion, Social-Media, Arrest, Bangalore, Instagram, Raid, NIA, Islam, Hindu.

കുടക് സ്വദേശിനിയായ ദീപ്തി ദേർളക്കട്ടെയിൽ ബിഡിഎസ് കോഴ്‌സിന് പഠിക്കുമ്പോൾ ബാശയുടെ മകൻ അനസ്‌ അബ്ദുർ റഹ്‌മാനുമായി പ്രണയത്തിലാവുകയും അത് പിന്നീട് ഇരുവരും തമ്മിലുള്ള വിവാഹത്തിൽ അവസാനിക്കുകയും ആയിരുന്നു. ദീപ്തി ഇസ്ലാം മതം സ്വീകരിച്ച് മറിയം എന്ന പേരും സ്വീകരിച്ചു.

മറിയം ഹണിട്രാപിലൂടെ ഹിന്ദു യുവാക്കളെ പ്രലോഭിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുന്നത് പതിവായിരുന്നുവെന്നും അഞ്ച് മാസം മുമ്പ് ബെംഗ്ളൂറിൽ വെച്ച് അറസ്റ്റ് ചെയ്ത അബ്ദുല്ല എന്ന മാദേഷ് പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചത് മറിയത്തിന്റെ ഹണിട്രാപ് മൂലമാണെന്നുമാണ് എൻഐഎ വെളിപ്പെടുത്തുന്നത്.

എൻഐഎയുടെ ആരോപണങ്ങൾ ഇങ്ങനെയാണ്: കർണാടക സംസ്ഥാനത്തുടനീളം 10 ലധികം ഹിന്ദു യുവാക്കളെ മതം മാറ്റാൻ മറിയം ശ്രമിച്ചു. ദാഇശിനായി ക്രോണികിൾ ഫൗൻഡേഷൻ എന്ന ഇൻസ്റ്റഗ്രാം പേജിൽ മറിയം പ്രവർത്തിച്ചിരുന്നു. ബന്ധുവായ അമർ അബ്ദുർ റഹ്‌മാന്റെ ഉപദേശപ്രകാരം, ഹണിട്രാപിലൂടെ ഹിന്ദു യുവാക്കളെ ഇസ്ലാം മതം സ്വീകരിക്കാനും ഐഎസിൽ ചേരാനും മറിയം പ്രലോഭിപ്പിച്ചു.

ഭർത്താവ് അനസിന്റെയും അമറിന്റെയും പ്രേരണയാൽ ഇവർ കടുത്ത ഇസ്ലാമിസ്റ്റായി. അമർ നൽകിയ നിർദേശങ്ങൾ പ്രകാരം മറിയം യുവാക്കളെ വശീകരിക്കാൻ തുടങ്ങി. പക്ഷേ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഹിന്ദു, മുസ്ലീം പേരുകളിലായി പതിനഞ്ചിലധികം അകൗണ്ടുകൾ മറിയം തുറന്നിരുന്നു. ഹിന്ദു യുവാക്കളെ ഹിന്ദു എന്ന നിലയിലും മുസ്ലീം യുവാക്കളെ മുസ്ലീമായിട്ടുമാണ് അവർ പരിചയപ്പെടുന്നത്. ഇവരുടെ ലൈംഗിക ചാറ്റുകൾ യുവാക്കളെ ആകർഷിക്കുകയും മറിയത്തിലേക്ക് വീഴ്ത്തുകയും ചെയ്യുമായിരുന്നു.

ഹിന്ദു യുവാക്കളുമായി പരിചയപ്പെട്ട ശേഷം വീഡിയോ കോളുകൾ വിളിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. മറ്റ് ഓഫറുകൾക്ക് പുറമേ ഇസ്‌ലാമിൽ ചേരാൻ അവർ അവരെ പ്രചോദിപ്പിച്ചു. മുസ്ലീം യുവാക്കൾക്കൊപ്പം പ്രണയം എന്ന നാടകം കളിക്കുകയും അവരെ ദാഇശിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. മറിയത്തിന്റെ പ്രലോഭനത്തെ തുടർന്ന് 2020ലും 2021ലും കേരളത്തിൽ നിന്ന് നാലോ അഞ്ചോ യുവാക്കൾ സിറിയയിലേക്ക് പോയിരുന്നു.

മാദേഷ് പെരുമാളും മറിയത്തിന്റെ ലൈംഗികപരമായ ചാറ്റുകൾക്ക് ഇരയായിരുന്നു. കുടുംബത്തിലെ ചില പ്രശ്‌നങ്ങൾ കാരണം മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുകയായിരുന്നു മാദേഷ്. മറിയം പെരുമാളിനോട് പറഞ്ഞു, 'എനിക്ക് നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ട്. ഞങ്ങളുടെ സമുദായത്തിലെ ആളുകൾ അഫ്ഗാനിസ്താനിലും സിറിയയിലും ഉയർന്ന തലത്തിൽ മാറ്റത്തിനായി പ്രവർത്തിക്കുന്നു. നിങ്ങൾ അവരോടൊപ്പം ചേർന്നാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. കൂടാതെ, ഞാൻ നിന്നെ വിവാഹം കഴിക്കും'.

മറിയത്തിന്റെ വ്യാജ ചാറ്റിൽ ആകൃഷ്ടനായ മാദേഷ് പെരുമാൾ അബ്ദുല്ല ആയി മാറുകയും തീവ്രവാദ സംഘടനയിലെ അംഗങ്ങൾക്ക് രാജ്യത്ത് ബോംബ് സ്‌ഫോടനം നടത്താമെന്ന് ഓൺലൈനിൽ തന്നെ വാഗ്ദാനം ചെയ്യുകയും ചെയ്തു. മാദേഷ് പെരുമാളിനെ പ്രലോഭിപ്പിക്കാൻ മറിയം 10 ​​ലക്ഷം രൂപ ചെലവഴിച്ചതായി അറിയുന്നു. 2020-ൽ കശ്മീരിൽ നടന്ന യോഗത്തിൽ മറിയവും ഭർത്താവും പങ്കെടുത്തിരുന്നു. കശ്മീരിലെ പ്രാദേശിക യുവാക്കളുമായി മറിയം മറ്റ് ചില വ്യാജപേരുകളിൽ സ്വയം പരിചയപ്പെടുത്തിയിരുന്നു. ലൈംഗിക ചാറ്റിലൂടെയും മറ്റ് സാമ്പത്തിക പ്രലോഭനങ്ങളിലൂടെയും യുവാക്കളെ ഭീകര സംഘടനകളിലേക്ക് ആകർഷിച്ചു'.

2021 ഓഗസ്റ്റ് ആദ്യവാരം എൻഐഎ ഉദ്യോഗസ്ഥർ ബാശയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം അവർ ബാശയുടെ ഇളയ മകൻ അമർ അബ്ദുർ റഹ്‌മാനെ അറസ്റ്റ് ചെയ്തു. ആ റെയ്ഡിനിടെ മറിയമിനെ രണ്ട് ദിവസം ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ല. പിന്നീട് ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നാണ് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒടുവിൽ തിങ്കളാഴ്ച വീണ്ടും എൻഐഎ റെയ്ഡ് നടത്തി മറിയത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: NIA is releasing serious allegations against daughter - in - law of the former MLA's son, Karnataka, Mangalore, News, Top-Headlines, MLA,m Marriage, Religion, Social-Media, Arrest, Bangalore, Instagram, Raid, NIA, Islam, Hindu.


< !- START disable copy paste -->

Post a Comment