city-gold-ad-for-blogger

ശാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശി; അഭിമാനമായി അഹ്‌മദ്‌ മുശ്താഖ്‌

ദുബൈ: (www.kasargodvartha.com 11.01.2022) ശാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശി നാടിന് അഭിമാനമായി. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ അഹ്‌മദ്‌ മുശ്താഖ്‌ ആണ് നേട്ടം കൊയ്തത്. പരേതനായ അബ്ദുൽ ഖാദർ മുസ്ലിയാർ - ഫാത്വിമത് സുഹ്‌റ ദമ്പതികളുടെ മകനാണ്. നാലിൽ 3.93 ഗ്രേഡ് പോയിന്റ് ആവറേജ് നേടിയാണ് മുശ്താഖ്‌ റാങ്ക് സ്വന്തമാക്കിയത്.
                        
ശാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശി; അഭിമാനമായി അഹ്‌മദ്‌ മുശ്താഖ്‌

12 വർഷത്തോളം ദേളി സഅദിയ്യ യതീം ഖാനയിലെ വിദ്യാർഥിയായിരുന്നു. സഅദിയ്യയിൽ നിന്ന് ഡിസ്റ്റിങ്ഷനോടെയാണ് സയൻസ് ഗ്രൂപിൽ പ്ലസ് ടു വിജയിച്ചത്. സഅദിയ്യ ശരീഅത് കോളജിലെ പഠനത്തിന് ശേഷമാണ് തുടർ പഠനത്തിനായി 2016 സെപ്റ്റംബറിൽ ശാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിലെത്തിയത്. സഅദിയ്യ വിദ്യാർഥിയായി കാരന്തൂർ മർകസിന്റെ കീഴിലാണ് അഡ്മിഷൻ നേടിയത്.

പ്രമുഖ ഇസ്ലാമിക പണ്ഡിതനായ മഞ്ഞനാടി പി എം അബ്ബാസ് മുസ്ലിയാരുടെ കുടുംബാംഗമാണ് മുശ്താഖ്‌. അബ്ബാസ് മുസ്ലിയാരുടെ അനുജൻ സി പി കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ മകളുടെ മകനാണ്. റാങ്ക് നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മുശ്താഖ്‌ കാസർകോട് വാർത്തയോട് പറഞ്ഞു. പിതാവ് മരണപ്പെട്ട നാൾ മുതൽ പലരും, പ്രത്യേകിച്ചും സഅദിയ്യയിലെ ഉസ്താദുമാർ കുടുംബാംഗങ്ങൾ ചേർത്തുപിടിക്കുകയും പിന്തുണക്കുകയും ചെയ്തു. അവർക്കൊക്കെയുള്ള വിജയം തന്നെയാണിത്. സഅദിയ്യ എന്ന സ്ഥാപനം വേണ്ടതെല്ലാം നൽകി നല്ലൊരു സ്ഥാനത്തേക്ക് ഉയർത്തി. യൂനിവേഴ്സിറ്റിയെ കുറിച്ച് ആദ്യമായി പരിചയപ്പെടുത്തിയതും അവസരങ്ങളെ കുറിച്ച് പറഞ്ഞുതന്നതും പ്രേരിപ്പിച്ചതും പിന്തുണ നൽകിയതും സഹോദരി ഭർത്താവായ ഇബ്രാഹിം സഖാഫിയാണെന്നും മുശ്താഖ്‌ കൂട്ടിച്ചേർത്തു.

 
ശാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശി; അഭിമാനമായി അഹ്‌മദ്‌ മുശ്താഖ്‌



മുശ്താഖിന്റ സഹോദരൻ മഹ്‌മൂദ്‌ സാബിഖ് ഇതേ യൂനിവേഴ്സിറ്റിയിൽ ഖുല്ലിയതുൽ ഖുർആൻ കോഴ്‌സിൽ പഠനം നടത്തുകയാണ്. മടവൂർ സി എം സെന്റർ മുദരിസ് റാശിദ് ഖുത്ബി അസ്സഖാഫി, മാധ്യമ മേഖലയിൽ ജോലി ചെയ്യുന്ന അത്വാഉർ റഹ്‌മാൻ എന്നിവർ മറ്റുസഹോദരങ്ങളാണ്.


Keywords: News, Kerala, UAE, Dubai, Kasaragod, Natives, Education, Award, Rank, Sharjah, Arabic, University, Kanhangad, Student, Top-Headlines, Work, Sharjah Al Qasimia University, Literature, Native of Kasaragod, holds first rank in Arabic Literature from Sharjah Al Qasimia University.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia