എ ആർ ക്യാംപിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്ക് വീഴ്ച സംഭവിച്ചതായാണ് റിപോർട്. ഇവർക്കാണ് ദേശീയ പതാക ക്രമീകരിക്കേണ്ട ചുമതല നൽകിയതെന്നാണ് റിപോർടിൽ പറയുന്നത്. വീഴ്ച വരുത്തിയ ഇരുവർക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും ഉത്തരവായിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിശദമായ റിപോർട് എഡിഎം ലാൻഡ് റവന്യൂ കമീഷണർക്ക് നൽകിയിട്ടുണ്ട്.
വിദ്യാനഗർ മുനിസിപൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് ദേശീയ പതാക തുറമുഖ വകുപ്പ് മന്ത്രി അഹ് മദ് ദേവർകോവിൽ തലതിരിച്ചുയർത്തിയത്. മന്ത്രി പതാക ഉയർത്തി സല്യൂട് സ്വീകരിച്ച് ഗാർഡ് ഓഫ് ഓണറും കഴിഞ്ഞ ശേഷമാണ് ദേശീയ പതാക തലതിരിച്ചാണ് ഉയർത്തിയതെന്ന് ബോധ്യപ്പെട്ടത്.
മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മത്രമാണ് പതാക തല തിരിഞ്ഞത് മന്ത്രിയുടേയും മറ്റും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പതാക തിരിച്ചിറക്കി ശരിയായ രീതിയിൽ ഉയർത്തി.
കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലായതിനാൽ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു തലതിരിഞ്ഞ പതാക ഉയർത്തൽ നടന്നത്.
സംഭവത്തിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നിരവധി ട്രോളുകളും ഇറങ്ങി. മന്ത്രി അഹ് മദ് ദേവർകോവിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച പ്രവർത്തകർ ഗസ്റ്റ് ഹൗസിൽ വെച്ച് കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രി തിരിച്ചു പോയത്.
Keywords: Kasaragod, Kerala, News, Press Meet, Top-Headlines, Minister, Flag, Municipal Stadium, Police, Report, Yuvamorcha, Protest, National flag hoisted upside down incident; Report against Grade SI and civil police officer.