Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാദങ്ങൾക്ക് വിട; കർണാടക സംസ്ഥാന യൂത് കോൺഗ്രസ് പ്രസിഡന്റായി മുഹമ്മദ് നാലപ്പാട് സ്ഥാനമേറ്റെടുത്തു; ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേൽക്കും

Muhammad Nalapad appointed as Youth Congress president, Karnataka, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kasargodvartha.com 31.01.2022) കർണാടക സംസ്ഥാന യൂത് കോൺഗ്രസ് പ്രസിഡന്റായി മുഹമ്മദ് ഹാരിസ് നാലപ്പാടിനെ തെരഞ്ഞെടുത്തു. റേസ് കോഴ്‌സ് റോഡിലെ കോൺഗ്രസ് ഹൗസിൽ തിങ്കളാഴ്ച സ്ഥാനമേറ്റെടുത്ത അദ്ദേഹം ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് അറിയിച്ചു. അന്നേ ദിവസം എല്ലാ ജില്ലാ യൂത് കോൺഗ്രസ് കമിറ്റി അംഗങ്ങൾക്കും ഒപ്പം മുഹമ്മദ് നാലപ്പാടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപോർട്.
                         
News, Karnataka, Political party, Youth-congress, President, Top-Headlines, District, Elected, Case, Muhammad Nalapad, Muhammad Nalapad appointed as Youth Congress president, Karnataka.

രാവിലെ യൂത് കോൺഗ്രസ് ഓഫീസിൽ പിതാവും ശാന്തി നഗർ എംഎൽഎയുമായ എൻ എ ഹാരിസ്, കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, മൗലാന മഖ്‌സൂദ് ഇമ്രാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മുഹമ്മദ് സ്ഥാനമേറ്റെടുത്തത്. ചൊവ്വാഴ്ച യൂത് കോൺഗ്രസ് ഭാരവാഹികളുടെ യോഗം ചേരുമെന്ന് മുഹമ്മദ് നാലപ്പാട് അറിയിച്ചു.

യൂത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ മുഹമ്മദ് നാലപ്പാട് 64,203 വോടുകൾ നേടി വിജയിച്ചിരുന്നു. എന്നാൽ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ബോർഡ് അദ്ദേഹത്തെ അയോഗ്യനാക്കി. തുടർന്ന് 56,271 വോടുകൾ നേടി രണ്ടാമതെത്തിയ രക്ഷ രാമയ്യയെ പ്രസിഡന്റായി നിയമിച്ചു. ഇത് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കിയിരുന്നു.

അഖിലേന്ത്യാ യൂത് കോൺഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസ്, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും നടത്തിയ ചർചയിൽ രണ്ട് യുവാക്കൾ തമ്മിലുള്ള അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. രക്ഷാ രാമയ്യയുടെ പ്രസിഡന്റ് കാലാവധി 2022 ജനുവരി 31 വരെയായി നിശ്ചയിച്ചിരുന്നു. ആ കാലാവധി തിങ്കളാഴ്‌ച അവസാനിച്ചതോടെയാണ് മുഹമ്മദ് നാലപ്പാട് പദവിയിലേക്കെത്തിയത്.


Keywords: News, Karnataka, Political party, Youth-congress, President, Top-Headlines, District, Elected, Case, Muhammad Nalapad, Muhammad Nalapad appointed as Youth Congress president, Karnataka.
< !- START disable copy paste -->

Post a Comment