പടന്നക്കാട്ടെ മധ്യ വയസ്കയുടെ സങ്കടകരമായ സാഹചര്യം കണ്ട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ പ്രത്യേക നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ, ഇൻസ്പെക്ടർ ഷൈൻ, എസ് ഐ മാരായ സതീഷ്, ശ്രീജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് ഉർജിത അന്വേഷണത്തിലൂടെ കേസ് തെളിയിച്ചത്.
ഹൊസ്ദുർഗ്, നീലേശ്വരം, അമ്പലത്തറ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണ മാല പറിച്ചെടുത്തെന്ന കേസിൽ പ്രതികളെ തൊണ്ടിമുതൽ സഹിതമാണ് ഹൊസ്ദുർഗ് പൊലീസ് പിടികൂടിയിരുന്നത്. ഇതോടെ 2018 ൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാരാട്ടുവയലിൽ നടന്ന കേസും നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ പട്ടേന, പള്ളിക്കര എന്നീ സ്ഥലങ്ങളിൽ നടന്ന പിടിച്ചുപറി കേസിനും തുമ്പുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ് നസ്റുദ്ദീൻ, അഫ്സൽ കെ എന്നിവരാണ് മാല പിടിച്ചു പറയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും പൊലീസ് അന്വേഷണത്തിന് ഗുണം ചെയ്തു. പടന്നക്കാട്ടെ കേസിൽ പ്രതിയിൽ നിന്നും മുതലുകൾ കിട്ടിയ വിവരം അറിയിക്കാൻ പോയ പൊലീസിനെ സന്തോഷം പങ്കിട്ട് വീട്ടമ്മ അഭിനന്ദിച്ചു.
അന്വേഷണ സംഘത്തിൽ എ എസ് ഐ അബൂബകർ, മറ്റു ഉദ്യോഗസ്ഥരായ പ്രബേഷ്, സുമേഷ്, ഗിരീഷ്, കമൽ, പ്രമോദ്, സജിത്, സാജൻ, ജിനേഷ്, ജയേഷ്, അജീഷ്, രഞ്ജിഷ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Theft, Robbery, Hosdurg, Police, Investigation, Case, Padannakad, Nileshwaram, Pallikara, More robberies by the robbery gang came out.