Join Whatsapp Group. Join now!
Aster MIMS 10/10/2023

സഊദിയില്‍ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിനെ താഴ്‌വരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Missing 14-month-old Pakistani child found dead in Saudi valley #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

റിയാദ്: (www.kasargodvartha.com 02.01.2022) സഊദിയില്‍ വീട്ടില്‍ നിന്ന് കാണാതായ 14 മാസം പ്രായമുള്ള കുഞ്ഞിനെ താഴ്‌വരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനി ദമ്പതികളുടെ ആണ്‍ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മദീനയിലെ വീട്ടില്‍ നിന്ന് കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു.

കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്ന സഊദി അറേബ്യയിലെ ഒരു സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരാണ് രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബം താമസിച്ചിരുന്ന വീടിന് 400 മീറ്ററോളം അകലെ വെള്ളം ഒഴുകുന്ന താഴ്‌വരയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Riyadh, News, Saudi Arabia, Death, Child, Baby, Police, Missing, Top-Headlines, Missing 14-month-old Pakistani child found dead in Saudi valley

പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ചായിരുന്നു തിരച്ചില്‍ നടത്തിയതെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വീട്ടില്‍ മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പെടാതെ കുട്ടി പുറത്തിറങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Keywords: Riyadh, News, Saudi Arabia, Death, Child, Baby, Police, Gulf, World, Missing, Top-Headlines, Missing 14-month-old Pakistani child found dead in Saudi valley

< !- START disable copy paste -->

Post a Comment