കാസര്‍കോട്: (www.kasargodvartha.com 26.01.2022) റിപബ്ലിക് ദിനാഘോഷത്തിനിടെ കാസര്‍കോട്ട് ദേശീയ പതാക തലകീഴായി ഉയര്‍ത്തി തുറമുഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവില്‍. വിദ്യാനഗര്‍ മുനിസിപല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയിലാണ് മന്ത്രി തലകീഴായി ദേശീയ പതാക ഉയര്‍ത്തിയത്. പതാക തലകീഴായാണ് ഉയര്‍ത്തിയതെന്ന് മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍പെട്ടില്ല.
പതാക ഉയര്‍ത്തിയ ശേഷം മന്ത്രി അഹ് മദ് ദേവര്‍കോവിലും പൊലീസ് മേധാവിയുമടക്കം സല്യൂടും ചെയ്യുകയും ചെയ്തു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായി ഉയര്‍ത്തിയ വിവരം ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്നാണ് മന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച ബോധ്യമായത്. പിന്നീട് പതാക തിരിച്ചിറക്കി ശരിയാക്കി വീണ്ടും ഉയര്‍ത്തുകയായിരുന്നു.
രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങിന് ശേഷം സംഭവത്തില്‍ കലക്ടറുടെ ചുമതലയുള്ള എഡിഎം എം കെ രമേന്ദ്രന്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് റിപബ്ലിക് ദിന പരിപാടികള്‍ നടന്നത്.
ഒരു മണിക്കൂര്‍ നീണ്ട ആലോഷ പരിപാടിയില്‍ പൊലീസ് സേനയുടെ മൂന്ന് പ്ലാറ്റൂണും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണും മാര്‍ച് പാസ്റ്റില്‍ പങ്കെടുത്തു. കോവിഡ് വ്യാപനം കൂടിയതിനാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിരുന്നു.
ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. റിഹേഴ്‌സല്‍ നടത്താത്തത് വീഴ്ചയാണെന്നും, നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപബ്ലിക് ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹ് മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
തലകീഴായി പതാക ഉയര്‍ത്തുക മാത്രമല്ല മന്ത്രി പിന്നീട് തലകീഴായ പതാകയെ സല്യൂടും ചെയ്തു. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സര്‍കാര്‍ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് മന്ത്രി അഹ് മദ് ചെയ്തിരിക്കുന്നത്. മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ കേസ് രെജിസ്റ്റെര്‍ ചെയ്യണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ നിന്നും മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉടന്‍ തയ്യാറാകണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സെര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിപബ്ലിക് ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹ് മദ് ദേവര്‍കോവിലിനെയും, ജില്ലാ പൊലീസ് മേധാവിയെയും ചുമതലകളില്‍നിന്നും പുറത്താക്കണമെന്ന് എബിവിപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് വിഷ്ണു വരക്കാട് ആവശ്യപ്പെട്ടു.
തലകീഴായി പതാക ഉയര്‍ത്തുക മാത്രമല്ല മന്ത്രി ഉള്‍പെടെയുള്ള ആളുകള്‍ പിന്നീട് തലകീഴായ പതാകയെ സല്യൂടും ചെയ്തു. സര്‍കാര്‍ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. സത്യപ്രതിജ്ഞ ലംഘനം, ദേശീയ പത്തകയെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്ത മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാര്‍ക്കുമെതിരെ കേസ് രെജിസ്റ്റെര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, News, Kerala, Top-Headlines, Republic day celebrations, Police, Minister, Case, BJP, Programme, Rajmohan Unnithan, Minister Ahmed Devarkovil hoisted the flag upside down in Kasargod.< !- START disable copy paste -->
റിപബ്ലിക് ദിനാഘോഷത്തിനിടെ കാസര്‍കോട്ട് ദേശീയ പതാക തലകീഴായി ഉയര്‍ത്തി മന്ത്രി അഹ് മദ് ദേവര്‍ കോവില്‍; പ്രതിഷേധം, നടപടി വേണമെന്ന് ഉണ്ണിത്താന്‍, മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി, അന്വേഷണത്തിന് ഉത്തരവിട്ടതായി എഡിഎം
Minister Ahmed Devarkovil hoisted the flag upside down in Kasargod
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ