city-gold-ad-for-blogger

ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോകിൽ വീഡിയോ ഗെയിം കളി; മെഡികൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു

മംഗ്ളുറു: (www.kasargodvartha.com 31.01.2022) സർകാർ വെൻലോക് ആശുപത്രിയിൽ ക്ലിനികൽ ജോലിക്ക് നിയോഗിച്ചപ്പോൾ വീഡിയോ ഗെയിം കളിക്കുന്നതായി കണ്ടെത്തിയ മെഡികൽ പി ജി വിദ്യാർഥിയെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. വീഡിയോ ഗെയിം കളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

  
ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോകിൽ വീഡിയോ ഗെയിം കളി; മെഡികൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു



ഉയർന്ന ബിപിയെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ ബണ്ട് വാൾ താലൂകിൽ നിന്നുള്ള ഒരു രോഗിയെ ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോകിൽ പ്രവേശിപ്പിച്ചിരുന്നു. രോഗിയെ പരിശോധിക്കുന്നതിന് പകരം കംപ്യൂടെർ ഉപയോഗിച്ച് പിജി വിദ്യാർഥി വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ജനുവരി 24ന് വെൻലോക് ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോകിൽ രാത്രി ഡ്യൂടിയിലായിരുന്ന വിദ്യാർഥി വീഡിയോ ഗെയിം കളിക്കുന്നത് ക്യാമറയിൽ പതിഞ്ഞതായി ജില്ലാ സർജൻ ഡോ. സദാശിവ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്.


Keywords:  Karnataka, Mangalore, News, Top-Headlines, Games, Student, Medical College, Suspension, Hospital, Computer, Medical Student, Casuality, Medical student suspended for playing video game in casualty block in Mangaluru.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia