Join Whatsapp Group. Join now!
Aster MIMS 10/10/2023

മരക്കട ഗുരു പരാശക്തി മഠത്തിലെ ആത്മീയാചാര്യൻ നരേന്ദ്രനാഥ സ്വാമിജി അന്തരിച്ചു

Marakada Sri Narendranatha Swamiji passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com 27.01.2022) മംഗ്ളുറു കോടെകാറിലെ മരക്കട ഗുരു പരാശക്തി മഠത്തിലെ ആത്മീയാചാര്യൻ നരേന്ദ്രനാഥ സ്വാമിജി (72) അന്തരിച്ചു. ബുധനാഴ്‌ച രാത്രി 10:40 നായിരുന്നു അന്ത്യം. മരക്കടയിലെ പരാശക്തി മഠത്തിന്റെ സ്ഥാപകരിലൊരാളായ ഇദ്ദേഹത്തിന് ധാരാളം ഭക്തജനങ്ങളുണ്ട്.
   
Marakada Sri Narendranatha Swamiji passed away



ഗണപതി-സാവിത്രി ദമ്പതികളുടെ ഇളയമകനായി ജനിച്ച അദ്ദേഹം എൻജിനീയറായി ജോലി ചെയ്യുകയും പിന്നീട് ആത്മീയതയിലേക്ക് തിരിയുകയുമായിരുന്നു. അനവധി സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹത്തിൻറെ കീഴിൽ നടന്നുവന്നിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് മരക്കടയിലും മൂന്ന് മുതൽ അഞ്ച് വരെ മടയാറിലും പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം സംസ്കരിച്ചു.

Keywords: Karnataka, Mangalore, News, Obituary, Swamiji, Death, Marakada Sri Narendranatha Swamiji passed away

Post a Comment