ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി വി അജിത്തി(43) നെയാണ് ശിക്ഷിച്ചത്. 2018 ജൂണ്‍ 28 ന് രാവിലെ 9.15 മണിക്ക് കാഞ്ഞങ്ങാട് മണി വെസല്‍ പാലസിന് മുന്‍വശം ഫുട് പാതില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് നടന്ന് പോകുകയായിരുന്ന 13 കാരി പെണ്‍കുട്ടിക്ക് നേരെ അജിത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
ഹൊസ്ദുര്‍ഗ് എസ് ഐ ആയിരുന്ന എ സന്തോഷ് കുമാറാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.
Keywords: Kasaragod, Kerala, News, Molestation, Top-Headlines, Arrest, Police, Court, Court order, Fine, Student, Hosdurg, Kanhangad, Complaint, School, Case, Man gets 3 years in jail for assaulting minor.