Join Whatsapp Group. Join now!
Aster MIMS 10/10/2023

അജ്ഞാത മൃതദേഹം കരക്കടിഞ്ഞു; വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ്

Man found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 31.01.2022) കുഡ്‌ലു സിപിസിആർഐക്ക് സമീപം അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. കടലിൽ വീണ് മരണപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടര മണിയോടെയാണ് മൃതദേഹം കരക്കടിഞ്ഞത്.
                
Kasaragod, Kerala, News, Dead body, Dead, Death, Sea, Kudlu, Govt.Hospital, Hospital, Police, Information, Investigation, Man found dead.

വയലറ്റ് ചെക് ഷർട് മാത്രം ധരിച്ച നിലയിലാണ് മൃതദേഹം ഉള്ളത്. കാസർകോട് ബേക്കൽ കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസർകോട് ഗവ. ജനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

വലത് കവിളിലും വലതു തൊണ്ടയിലും ഒരു കറുത്ത കാക്ക പുള്ളിയുണ്ട്. കഴുത്തിൽ കൊന്ത ധരിച്ചിട്ടുണ്ട്. ഇയാളെ പറ്റി വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് കാസർകോട് ബേക്കൽ കോസ്റ്റൽ പൊലീസ് അറിയിച്ചു. ഫോൺ നമ്പർ: 04994224800, 9497935567.


Keywords: Kasaragod, Kerala, News, Dead body, Dead, Death, Sea, Kudlu, Govt.Hospital, Hospital, Police, Information, Investigation, Man found dead. 

< !- START disable copy paste -->

Post a Comment