Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യ ഫേസ്ബുക് കാമുകനൊപ്പം ഒളിച്ചോടിയതിൽ മനോവിഷമത്തിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Man found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പെരിയ: (www.kasargodvartha.com 29.01.2022) ഭാര്യ ഫേസ്ബുക് കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെ മനോവിഷമത്തിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിംഗ് തൊഴിലാളി വിനോദ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

  
Kasaragod, Kerala, News, Death, Social-Media, Wife, Husband, Bekal, Police, Youth, Man found dead.



യുവാവിൻ്റെ ഭാര്യയെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. തുടർന്ന് ബേക്കൽ പൊലീസിൽ പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് യുവതി ഫേസ്ബുകിലൂടെ പരിചയപ്പെട്ട പയ്യന്നൂർ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ പരാതിയെകുറിച്ച് അന്വേഷിക്കാൻ വിനോദ് ബേക്കൽ സ്റ്റേഷനിൽ ചെന്നിരുന്നു. ഉച്ചവരെ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നിട്ടും ഭാര്യ എത്താത്തതിനെതുടർന്ന് വിനോദ് വീട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഇതിനിടയിൽ ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ എനിക്ക് നിങ്ങളെ വേണ്ടെന്നും എന്നെ കുറിച്ച് അന്വേഷിക്കേണ്ടന്നും പറഞ്ഞിരുന്നുവെന്നാണ് വിവരം.

ഈ മാനസിക വിഷമത്തെ തുടർന്നാണ് വിനോദ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വൈകുന്നേരം വീട്ടുകാരാണ് വിനോദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർടെത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഇതിനിടെ നാലുമണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ യുവതി താൻ കാമുകന്റെ കൂടെ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. കേസ് റെജിസ്റ്റർ ചെയ്യാത്തതിനാൽ നളിനി കാമുകനോടൊപ്പം പോയി. ദമ്പതികൾക്ക് 10 വയസുള്ള ആൺകുട്ടിയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്.


Keywords: Kasaragod, Kerala, News, Death, Social-Media, Wife, Husband, Bekal, Police, Youth, Man found dead.


Post a Comment