നവവധുവിനെ മഴുകൊണ്ട് തലയ്ക്ക് വെട്ടിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട അമ്മാവനെ മരിച്ച നിലയിൽ കണ്ടെത്തി
Jan 8, 2022, 19:32 IST
ചിറ്റാരിക്കാൽ: (www.kasargodvartha.com 08.01.2022) നവവധുവായ 22 കാരിയെ നിരന്തരം ശല്യം ചെയ്യുകയും മഴു കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട, ഒളിവിൽ കഴിയുകയായിരുന്ന അമ്മാവനെ മരിച്ച നിലയിൽ കണ്ടെത്തി. കടുമേനി സർകാറിയ കോളനിയിലെ കുഞ്ഞിക്ക (68) ആണ് മരിച്ചത്.
വനത്തിന് സമീപം ശനിയാഴ്ച ഉച്ചയോടെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉച്ചയോടെ ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ വധശ്രമത്തിനാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവന്നിരുന്നത്. അതിനിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്.

Keywords: News, Kerala, Kasaragod, chittarikkal, Top-Headlines, Dead, Dead body, Man, Case, Accuse, Police, Investigation, Man found dead.
< !- START disable copy paste --> 