Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളും കണ്ടെത്തി; വഴിത്തിരിവായത് 13 കാരിയെ ഗര്‍ഭഛിദ്രം നടത്തിയന്നെ കേസിലെ അന്വേഷണം; ഡോക്ടറും നഴ്‌സും അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, news,arrest,Doctor,Police,Top-Headlines,Crime,Kerala,
വാര്‍ധ: (www.kasargodvartha.com 14.01.2022) ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ വാര്‍ധയിലുള്ള സ്വകാര്യ ആശുപത്രിയായ കദം ഹോസ്പിറ്റലില്‍ ആണ് സംഭവം. വാര്‍ധയിലെ അര്‍വി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഈ ആശുപത്രിയില്‍ നിന്നും 11 തലയോട്ടികളും 54 എല്ലുകളുമാണ് പൊലീസ് കണ്ടെത്തിയത്.

Maharashtra: Cops find 11 skulls, 54 bones of foetuses buried inside hospital premises, News, Arrest, Doctor, Police, Top-Headlines, Crime, National

നിയമ വിരുദ്ധമായി നടത്തിയ ഗര്‍ഭ ഛിദ്രങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 13 കാരിയെ ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിന്റെ അന്വേഷണമാണ് ഇപ്പോള്‍ വന്‍ വഴിത്തിരിവില്‍ എത്തിയത്.

ആശുപത്രിയില്‍ നിയമവിരുദ്ധ ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. പീഡിപ്പിച്ച യുവാവിന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഈ ആശുപത്രിയില്‍ വച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നാണ് കേസ്.

ആശുപത്രിയിലെ ഡോക്ടറായ രേഖ കദമിനെയം ഒരു നഴ്‌സിനെയും ഈ സംഭവത്തില്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മുന്‍പും പലതവണ നിയമവിരുദ്ധ ഗഭഛിദ്രം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ കിട്ടിയ മൃതദേഹാവശിഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ കൂടി പുറത്ത് വരുന്നതോടെ കേസിന്റെ വ്യാപ്തിയും കൂടിയേക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Maharashtra: Cops find 11 skulls, 54 bones of foetuses buried inside hospital premises, News, Arrest, Doctor, Police, Top-Headlines, Crime, National.


Post a Comment