വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ മൂലപ്പാറ കോളനിയിലെ 17കാരന്‍ രണ്ടുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് 17കാരന്‍ ഊരിയെടുത്ത് നശിപ്പിച്ചിരുന്നുവത്രെ. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് കേസ്.
സംഭവം സംബന്ധിച്ച് 17കാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്നാണ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ഒ സിബിയുടെ അപേക്ഷയെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തത്. പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് പീഡനത്തിനിരയായതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
Keywords: Vellarikundu, Kerala, News, Top-Headlines, Hospital, Women, Police, Molestation, Investigation, Treatment, Suicide- Attempt, Case, Magistrate record secret statement to student who was hospitalized in critical condition after ingesting poison.