Join Whatsapp Group. Join now!
Aster MIMS 10/10/2023

യാത്രാദുരിതത്തിനിടയിൽ വീണ്ടും ആശ്വാസം; മഡ്ഗാവ് - എറണാകുളം പ്രതിവാര സൂപെർഫാസ്റ്റ് ട്രെയിൻ ഞായറാഴ്ച മുതൽ സെർവീസ് പുനരാരംഭിക്കും; കാസർകോട്ടും സ്റ്റോപ്

Madgaon-Ernakulam Weekly Superfast train service will resume from Sunday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 15.01.2022) കോവിഡാനന്തരം ട്രെയിൻ സെർവീസ് പലതും നിർത്തലാക്കിയതിനെ തുടർന്നുണ്ടായ യാത്രാദുരിതത്തിനിടയിൽ ആശ്വാസവുമായി മഡ്ഗാവ് - എറണാകുളം പ്രതിവാര സൂപെർഫാസ്റ്റ് ട്രെയിൻ (നമ്പർ 10215/10216) ഞായറാഴ്ച മുതൽ സെർവീസ് പുനരാരംഭിക്കും.
               
Madgaon-Ernakulam Weekly Superfast train service will resume from Sunday, Kerala, Kasaragod, News, Top-Headlines, Madgav, Ernakulam, Train, COVID-19, Udupi, Mangalore, Thrissur, Kannur, Kozhikode.

നമ്പർ 10215 മഡ്ഗാവ് ജംഗ്ഷൻ - എറണാകുളം ജംഗ്ഷൻ ട്രെയിൻ ജനുവരി 16 മുതൽ എല്ലാ ഞായറാഴ്ചയും രാത്രി 7.30ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.30ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. നമ്പർ 10216 എറണാകുളം ജംഗ്ഷൻ - മഡ്ഗാവ് ജംഗ്ഷൻ ട്രെയിൻ ജനുവരി 17 മുതൽ എല്ലാ തിങ്കളാഴ്ചയും രാവിലെ 10.40-ന് എറണാകുളത്ത് നിന്ന് യാത്ര തിരിക്കും. രാത്രി 11.55ന് മഡ്ഗാവിൽ എത്തിച്ചേരും.

കാർവാർ, ഭട്കൽ, ഉഡുപ്പി, മംഗ്ളുറു ജംഗ്ഷൻ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടാവും. ട്രെയിനിൽ ഫസ്‌റ്റ്‌ എസി -ഒന്ന്, സെകന്‍ഡ്‌ എസി -രണ്ട്, തേര്‍ഡ്‌ എസി-ആറ്, സ്ലീപെര്‍-ആറ്, സെകന്‍ഡ്‌ ക്ലാസ്‌-നാല് എന്നിങ്ങനെയാണ്‌ കോചുകളുടെ എണ്ണം.


Keywords: Madgaon-Ernakulam Weekly Superfast train service will resume from Sunday, Kerala, Kasaragod, News, Top-Headlines, Madgav, Ernakulam, Train, COVID-19, Udupi, Mangalore, Thrissur, Kannur, Kozhikode.


< !- START disable copy paste -->

Post a Comment