ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബേക്കല്‍ പൊലീസില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ് ഐ രജനീഷ് മാധവന്റെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇടപെട്ടിട്ടും സംഘത്തിനെ കല്ലിടാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ജനവാസ, കാര്‍ഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ റെയില്‍ പദ്ധതി അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. :
തുടര്‍പരിശോധനയ്‌ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികള്‍ നാട്ടാനോ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തിയാല്‍ ഇനിയും തടയുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ബിന്ദു സുതന്‍, ശകുന്തള ഭാസ്‌കരന്‍, ഹാരിസ് അങ്കകളരി, മുന്‍ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
പഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ കല്ലിടാന്‍ വന്ന സംഘത്തെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസവും തദ്ദേശവാസികള്‍ ഉപരോധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെയും കല്ലിടാതെ സംഘം മടങ്ങിപ്പോയിരുന്നു. കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വളളിയോട്ട് തറവാട്ടില്‍ സമര സമിതിക്ക് രൂപം നല്‍കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
Keywords: Kerala,k Kasaragod, News, Uduma, Development project, Revenue, Police, Natives, Locals blocked stone laying of K-Rail project