Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാത ആറുവരിയാക്കുമ്പോൾ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് കിലോമീറ്ററുകളോളം ചുറ്റി വലയേണ്ടി വരും; അടിപ്പാതയ്ക് വേണ്ടി ആക്ഷൻ കമിറ്റിയുമായി നാട്ടുകാർ ഒന്നടങ്കം രംഗത്തിറങ്ങുന്നു

Locals are united with action committee for the underpass#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2022) ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ കാഞ്ഞങ്ങാടിൻ്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി വളയേണ്ടി വരും. ഇതോടെ കാഞ്ഞങ്ങാട് കൂളിയങ്കാലിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു.

  
Kanhangad, Kerala, Kasaragod, News, Top-Headlines, National highway, Committee, Natives, Action Committee,  Locals are united with action committee for the underpass.ഗുരുവനം, അരയിപാലം, ആലാമിപ്പള്ളി റോഡ് എന്നിവ കൂടിച്ചേരുന്ന കൂളിയങ്കാൽ ജംഗ്ഷനിൽ അടിപ്പാത ഒഴിവാക്കിയാണ് ദേശീയ പാത വികസന രേഖ തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ ആശുപത്രി പരിസരം, ചെമ്മട്ടംവയൽ ജംഗ്ഷൻ, ക്രസന്റ് സ്കൂൾ, കാഞ്ഞങ്ങാട് സൗത് എന്നിവിടങ്ങളിൽ മേൽപാലമുണ്ട്.

എന്നാൽ പുതുക്കെ വിലേജ്, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ കാഞ്ഞങ്ങാട് പട്ടണവുമായി ബന്ധപ്പെടാനുള്ള വഴിയാണ് ത്രിശങ്കുവിലായിരിക്കുന്നത്. ആലാമിപ്പള്ളി കൂളിയങ്കാൽ - അരയിപ്പാലം റോഡ് വഴി കടന്നു പോകണ്ടവർ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞാൽ മാത്രമേ നഗരത്തിലെത്താൻ കഴിയുകയുള്ളു.

ഇവിടെ അടിപ്പാത നിർമിച്ചില്ലെങ്കിൽ കാഞ്ഞങ്ങാട് സൗതിലേക്ക് പോയി മാത്രമേ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുകയുള്ളൂ. അടിപ്പാത നിർമിക്കാൻ നടപടിയുണ്ടാകണമെന്ന് കൂളിയങ്കാൽ മുഹ്‌യുദ്ദീൻ ജമാഅത് കമിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിനായി ജമാഅത് കമിറ്റി ജുമാ മസ്ജിദ് പൊളിച്ചുമാറ്റിയാണ് വികസനത്തിനായി സഹകരിച്ചത്.

കവ്വായി ശ്രീകൃഷ്ണ ക്ഷേത്രം സെക്രടറി സി മാധവനും കുളിയങ്കാലിൽ അടിപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് തുടക്കത്തിൽ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ലക്ഷ്മി നഗർ അറയിൽ ഭഗവതി ദേവാലയം, സെക്രടറി ബി സി തമ്പാൻ, തിങ്കളാഴ്ച നിശ്ചയം സിനിമയിലെ അഭിനേതാവ് സി നാരായണൻ എന്നിവരും ഇതേ ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

ദേശീയപാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്താതെ തന്നെ കുളിയങ്കാലിൽ അടിപ്പാത നിർമിക്കാൻ കഴിയുമെന്ന് ആക്ഷൻ കമിറ്റിക്ക് വേണ്ടി മുന്നിട്ടിറങ്ങിയ അശ്‌റഫ് കുളിയങ്കാൽ വ്യക്തമാക്കുന്നു. തങ്ങളുടെ ആവശ്യം അധികൃതർക്ക് തന്നെ ബോധ്യമുള്ള കാര്യമാണെന്നും അതുകൊണ്ടുതന്നെ ഇതിനായി പദ്ധതി തയ്യാറാക്കി അംഗീകാരം നൽകണമെന്നുമാണ് ആക്ഷൻ കമിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ പറയുന്നത്.

ആക്ഷൻ കമിറ്റി ഭാരവാഹികൾ: ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ എന്നിവരും, ടി അബൂബകർ ഹാജി, ബശീർ ആറങ്ങാടി, ജയപാലൻ, വീണ, ടി കെ സുമയ്യ, എൻ ഗംഗാധരൻ, പ്രീത മടിക്കൈ, ശശീന്ദ്രൻ മടിക്കൈ (രക്ഷാധികാരികൾ).

പി അഹ്‌മദ്‌ അലി (ചെയർമാൻ), ടി. റംസാൻ ഹാജി, പ്രവീൺ തോയമ്മൽ, അഡ്വ. പി വേണുഗോപാലൻ, ടി പി അബ്ദുല്ല, മണക്കാട്ട് വിജയൻ, സി കെ വത്സൻ, കെ അമ്പാടി, പി പി രാജു അരയി, അശ്റഫ് കോട്ടക്കുന്ന്, കുഞ്ഞികൃഷ്ണൻ, കെ കെ വത്സൻ (വൈസ് ചെയർമാൻ), ടി മുഹമ്മദ് കുഞ്ഞി (കൺവീനർ), ടി മുത്വലിബ്, പവിത്രൻ അരയി, പി കെ സലാം, രാജൻ, ടി പി അശ്‌റഫ്, നികേഷ്, ടി അബ്ദുൽ ഖാദർ ഹാജി, ഇ എൽ നാസർ, സുരേഷ് നിലാങ്കര, റഈസ് ടി കെ കൂളിയങ്കാൽ, ബി സി തമ്പാൻ, ഹമീദ് കൂളിയങ്കാൽ, അനീഷ് കടത്തനാടൻ, സി മാധവൻ (ജോ. കൺവീനർ), അഡ്വ. സി ശുകൂർ (ട്രഷറർ), ലക്ഷമണൻ മടയൻ, കൃഷ്ണൻ, മുജീബ് പി വി, കെ പി റശീദ്, കുഞ്ഞികൃഷ്ണൻ, സുബിൻ നിലാങ്കര (എക്സിക്യൂടീവ്‌ കമിറ്റി അംഗങ്ങൾ).


Keywords: Kanhangad, Kerala, Kasaragod, News, Top-Headlines, National highway, Committee, Natives, Action Committee,  Locals are united with action committee for the underpass.


< !- START disable copy paste -->

Post a Comment