ലിയാന വന്നു; ഓളപ്പരപ്പില്‍ നിന്നും 5 സ്വർണ മെഡലുകളും വാരിക്കൊണ്ട് പോയി; അമ്പരന്ന് നീന്തൽ താരങ്ങൾ

നീലേശ്വരം: (www.kasargodvartha.com 12.01.2022) ജില്ലാ ഒളിംപിക് കായിക മേളയുടെ ഭാഗമായുള്ള അക്വാറ്റിക് ചാംപ്യൻഷിപിൽ വനിതകളിൽ വ്യക്തിഗത ചാംപ്യൻഷിപ് നേടി മേൽപറമ്പ് സ്വദേശിനി ലിയാന ഫാത്വിമ ഉമർ അഭിമാനമായി. പുതുതായി നിർമിച്ച ഇ എം എസ് സ്റ്റേഡിയത്തിലെ നീന്തൽ കുളത്തിലെ ആദ്യമത്സര ഇനമായ 50 മീറ്റർ ഫ്രീസ്റ്റൈലിലാണ് ലിയാനയുടെ ആദ്യ വിജയം

  
Kasaragod, Kerala,  News, Nileshwaram, Gold,  Winner,  Swimming, Championship, Melparamba, Club, Liana Fathima won 5 gold medals at Aquatic Championship.പിന്നീട് 100 മീറ്റർ ഫ്രീസ്റ്റൈൽ, 100, 200 മീറ്റർ ബടർഫ്ലൈ എന്നിങ്ങനെ മത്സരിച്ച അഞ്ച് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ലിയാന തന്റെ വിജയ കുതിപ്പ് നടത്തിയത്. എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ലിയാന 2016-ൽ ദേശീയ നീന്തൽ മത്സരത്തിലും കേരളത്തിന് വേണ്ടി സ്വർണം നേടിയിരുന്നു.

തുടർചയായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി സംസ്ഥാന, ദേശീയ തലങ്ങളിൽ നീന്തൽ കുളത്തിൽ നിന്നും സ്വർണം വാരിയെടുത്തതോടെയാണ് ലിയാന കായിക ലോകത്തിൻ്റെ ശ്രദ്ധ നേടിയത്. താമസം എറണാകുളത്താണെങ്കിലും സ്വന്തം നാട്ടിലെ ക്ലബായ തമ്പ് മേൽപറമ്പിന് വേണ്ടിയാണ് ലിയാന നീന്തൽകുളത്തിലിറങ്ങിയത്.

പരീക്ഷ കാലമായത് കൊണ്ട് പരിശീലനത്തിന് ആവശ്യമായ പരിശീലനം പോലും നടത്താതെയാണ് ലിയാന നീന്തൽകുളത്തിൽ സ്വർണ പക്ഷിയായി പറന്നിറങ്ങിയത്. അന്തർദേശീയ നീന്തൽ താരം സെയ്ഫുദ്ദീൻ്റെ പ്രേണയിലാണ് ഇത്തവണ സ്വന്തം ജില്ലയായ കാസർകോട്ട് മത്സരിക്കാനെത്തിയത്.

മേൽപറമ്പ് സ്വദേശിയും കൊച്ചിയിലെ ബിസിനസുകാരനുമായ ഉമർ നിസാർ - റാഹില ദമ്പതികളുടെ മകളാണ് ഈ മിടുക്കി. പാലക്കാട്ടെ ആർ സന്തോഷ് കുമാറാണ് പരിശീലകൻ. സ്വന്തം നാടിന് വേണ്ടി കാസർകോട്ട് വന്ന് മത്സരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലിയാന കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kasaragod, Kerala,  News, Nileshwaram, Gold,  Winner,  Swimming, Championship, Melparamba, Club, Liana Fathima won 5 gold medals at Aquatic Championship.


< !- START disable copy paste -->

Post a Comment

Previous Post Next Post