Join Whatsapp Group. Join now!
Aster MIMS 10/10/2023

തെങ്ങുകയറ്റയന്ത്രത്തില്‍ കാല് കുടുങ്ങി അപകടം; ഒരു മണിക്കൂറോളം തെങ്ങില്‍ തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം, മരണം മാതാവിന്റെയും ഭാര്യയുടെയും മക്കളുടെയും കണ്‍മുന്‍പില്‍വച്ച്

KSRTC driver died due to cardiac arrest in Kozhikode#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kasargodvartha.com 11.01.2022) തെങ്ങില്‍ കയറുന്നതിനിടെ യന്ത്രത്തില്‍ കാല് കുടുങ്ങിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം തെങ്ങിന് മുകളില്‍ തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ പയ്യടിമേത്തല്‍ കണ്ടിലേരി ചിറക്കല്‍ ഫൈസലാണ് (43) മരിച്ചത്. 

അയല്‍വാസിയായ ഷിജുവിനെ സഹായിക്കാന്‍ ഇയാളുടെ വീട്ടിലെ തേങ്ങയിടാന്‍ തെങ്ങില്‍ കയറിയതായിരുന്നു. ഇതിനിടെയാണ് അപകടം. തെങ്ങില്‍ കയറി പകുതിയോളമെത്തിയെങ്കിലും ഉയരമേറിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവും ബലക്കുറവും കാരണം തുടര്‍ന്ന് മുകളിലേക്ക് കയറാനായില്ല. അതിനിടയിലാണ് കാലുകള്‍ യന്ത്രത്തില്‍ കുരുങ്ങിയത്. തുടര്‍ന്ന് തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിന് മുന്‍പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.

News, Kerala, State, Kozhikode, Youth, Death, Cardiac Attack, Top-Headlines, Coconut, Fire Force, Help, Family, KSRTC, KSRTC driver died due to cardiac arrest in Kozhikode


രണ്ടുപേര്‍ തെങ്ങില്‍ക്കയറി ഒരു മണിക്കൂറോളം താങ്ങിപ്പിടിച്ചിരുന്നു. സമീപത്തെ വീടുകളില്‍നിന്ന് കിടക്കകള്‍ കൊണ്ടുവന്ന് തെങ്ങിനുകീഴില്‍ നിരത്തുകയും ചെയ്തു. കോണികള്‍ തമ്മില്‍ ബന്ധിച്ച് തെങ്ങില്‍ കയറി ഫൈസലിനെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറോളം നാട്ടുകാര്‍ നടത്തിയ പരിശ്രമം വിഫലമായി. മാതാവിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കണ്‍മുന്‍പിലായിരുന്നു മരണം.

തെങ്ങില്‍ കയറുന്നതിനിടെ ഹൃദയാഘാതമുണ്ടായതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News, Kerala, State, Kozhikode, Youth, Death, Cardiac Attack, Top-Headlines, Coconut, Fire Force, Help, Family, KSRTC, KSRTC driver died due to cardiac arrest in Kozhikode

Post a Comment