Join Whatsapp Group. Join now!
Aster MIMS 10/10/2023

പൃഥ്വിരാജിന്റെ മാണിക്യക്കല്ല് സിനിമയിലെ വണ്ണാൻമല സ്കൂളിന്റെ വിശേഷങ്ങൾ കണ്ട കാഞ്ഞങ്ങാട്ടുകാർ ശ്രദ്ധിക്കാത്തൊരു വിദ്യാലയം കൂടിയുണ്ട്; അറിയണം പനങ്ങാട് സ്‌കൂളിനെ

Know about Panangad school, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2022) പൃഥ്വിരാജിന്റെ മാണിക്യക്കല്ല് സിനിമയിലെ വണ്ണാൻമല സ്കൂളിന്റെ വിശേഷങ്ങൾ കണ്ട കാഞ്ഞങ്ങാട്ടുകാർ ശ്രദ്ധിക്കാത്തൊരു സ്കൂൾ കോടോം - ബേളൂരിന്റെ അതിർത്തിയിലുണ്ട്. 23 കുട്ടികളും നാല് അധ്യാപകരും മാത്രമുള്ള പനങ്ങാട് ​ഗവ യുപി സ്കൂൾ. എത്തിപ്പെടാനുള്ള വഴി മുതൽ പരിഭവം പറയാനുള്ള സ്കൂൾ കെട്ടിടം ഇപ്പോൾ നവീകരിക്കുകയാണ്.
                    
News, Kerala, Kasaragod, Kanhangad, Top-Headlines, School, Education, Actor, Cinema, Government, Panchayath, Teacher, Students, Panangad, Know about Panangad school.

കാസർകോട് വികസന പാകേജിൽ 10 ലക്ഷം രൂപ ചെലവിട്ട് ടൈൽസ് പാകിയും മേൽക്കൂരയുടെ ദ്രവിച്ച മരത്തിന് പകരം പുതിയത് വച്ചുമാണ് മാറ്റം. ജീപിന് മാത്രം വരാൻ കഴിഞ്ഞിരുന്ന റോഡിന്റെ മുക്കാൽ ഭാഗവും പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തു. എങ്കിലും ബാക്കിയുള്ളത് ഇവരുടെ പരിഭവങ്ങളാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ വിവേചനമാണെന്നും ആരോപണമുണ്ട്.

23 കുട്ടികളിൽ 19 പേരും മടിക്കൈക്കാരാണ്. വടക്കും മൂല, പട്ടത്തും മൂല, കാനം തുണുപ്പ്, നെല്ലിയടുക്കം തുടങ്ങിയ ഭാ​ഗത്തെ കുട്ടികൾ മഴക്കാലത്ത് സ്കൂളിലെത്തില്ല. കാരാക്കോട്ടെ പാലം വെള്ളത്തിനടിയിലാകുന്നതാണ് പ്രശ്നം. അടുത്തിടെ കാറിൽ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട എഇഒ സ്കൂളിലേക്കെത്തിയത് സമീപത്തെ എയ്ഡഡ് സ്കൂൾ മാനജരുടെ ജീപിലാണെന്നും പറയുന്നു. വിദ്യാകിരണം പദ്ധതിയിൽ ഏഴ് കുട്ടികൾക്ക് ലാപ്ടോപ് കിട്ടി. പക്ഷെ, വീട്ടിലും സ്കൂളിലും റേഞ്ച് ഒരു കുറ്റി പോലുമില്ല.

അധ്യാപകർക്കെല്ലാം ഓരോ കുട്ടിയുമായും ആത്മബന്ധമുണ്ടെങ്കിലും എത്തിപ്പെടാനുള്ള പ്രയാസം കാരണം കുട്ടികൾ മറ്റ് സ്കൂളുകൾ തേടി പോകുകയാണ്. കഞ്ഞിപ്പുരയുടെ അവസ്ഥയും ദയനീയമാണ്. പുതിയ കെട്ടിടം അനുവദിക്കണമെന്നാണ് ആവശ്യം. മടിക്കൈയിലെ ഒന്ന്, അഞ്ച് വാർഡുകളും കോടോം ബേളൂരിലെ പതിനഞ്ചാം വാർഡിലെ കുട്ടികളുമാണ് ഇവിടെ എത്തുന്നത്. 1976ൽ സ്ഥാപിച്ച സ്കൂളിന് പരിമിതിക്കിടയിലും അടുത്തിടെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡും കിട്ടിയിട്ടുണ്ട്. അറ്റകുറ്റപ്പണി കാരണം ഒന്നര മാസമായി പട്ടത്തും മൂല കമ്യൂനിറ്റി ഹോളിലാണ് ക്ലാസ്. വിദ്യാലയത്തിന് വലിയ മാറ്റമാണ് നാട്ടുകാരുടെ ആവശ്യം.


Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, School, Education, Actor, Cinema, Government, Panchayath, Teacher, Students, Panangad, Know about Panangad school.
< !- START disable copy paste -->

Post a Comment