കാസര്‍കോട് സ്വദേശി കര്‍ണാടകയിലെ അങ്കോളയില്‍ മരിച്ചത് കാര്‍ ലോറിക്ക് പിന്നിലിടിച്ച്; രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു
Jan 13, 2022, 16:42 IST
മഞ്ചേശ്വരം: (www.kasargodvartha.com 13.02.2022) കര്‍ണാടകയിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ അപകടത്തില്‍ പെട്ട് കാസര്‍കോട് മഞ്ചേശ്വരം പാവൂര്‍ സ്വദേശി മരിച്ചത് കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചതിനെ തുടര്‍ന്നെന്ന് പൊലീസ്.
കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. മഞ്ചേശ്വരം പാവൂര്‍ സ്വദേശിയായ അന്‍സാര്‍ (34) ആണ് മരിച്ചത്. പരിക്കേറ്റ ഉപ്പള പത് വാടി സ്വദേശി ശെരീഫ്, പാവൂര്‍ സ്വദേശി മുഹമ്മദ് ഇസ് ഹാഖ് ശാനു എന്നിവരെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ചെ അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Top-Headlines, Accident, Car, Injured, Accidental Death, Death, Uppala, Karnataka, Lorry, Kasargod native died in Angola car accident ; condition of two remains critical.