Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് കലക്ടര്‍ അവധി എടുത്തു; ഫെബ്രുവരി ഒന്നുവരെ വ്യക്തിപരമായ കാരണങ്ങളാല്‍ ലീവെടുക്കുന്നതെന്ന് വിശദീകരണം

Kasargod Collector goes on leave
കാസര്‍കോട്: (www.kasargodvartha.com 21.01.2022) ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ രാഷ്ടീയ പാര്‍ടികളുടെ പരിപാടികള്‍ അടക്കം നിരോധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും പിന്നീട് ഇതേ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തത് വിവാദമായതിന് പിന്നാലെ കാസര്‍കോട് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പോയി. ഫെബ്രുവരി ഒന്നുവരെ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയെടുക്കുന്നുവെന്നാണ് കലക്ടറുടെ വിശദീകരണം.
      
Kasaragod, Kerala, News, Top-Headlines, District Collector, Conference, District-conference, District, CPM, Social-Media, High-Court, Kasargod Collector goes on leave

സിപിഎം സമ്മേളനം നടക്കുന്നത് കൊണ്ടാണ് കലക്ടര്‍ ആദ്യം ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതെന്നാണ് ആരോപണം. സിപിഎമിന്റെയും സര്‍കാരിന്റെയും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് രണ്ട് മണിക്കൂര്‍ കൊണ്ട് ആദ്യം ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതെന്നും ആക്ഷേപമുണ്ട്. ഇതോടെ കലക്ടര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായതായാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


സ്വന്തം നിലയ്ക്ക് അവധിയെടുക്കുന്നതായാണ് കലക്ടറുടെ വിശദീകരണമെങ്കിലും സര്‍കാര്‍ തലത്തിലുള്ള നിര്‍ദേശങ്ങളെ തുടര്‍ന്നാണ് അവധി എടുത്തതെന്നാണ് വിവരം. നേരത്തെതന്നെ അവധി അപേക്ഷ നല്‍കിയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഹൈകോടതി ഉത്തരവ് വന്നതിന് പിന്നാലെ സിപിഎം സമ്മേളന സ്ഥലത്തേക്ക് പരിശോധിക്കാന്‍ കലക്ടര്‍ പുറപ്പെടാന്‍ തീരുമാനിച്ചിരുന്നുവെന്നും വിവരമുണ്ട്. അതിനിടെയാണ് അവധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.


കാസര്‍കോട് കലക്ടറുടെ ചുമതല തന്നെ ഏല്‍പിച്ചിട്ടുണ്ടെന്ന് എഡിഎം എംകെ രാമേന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം സിപിഎമിന്റെ സമ്മേളനം ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ അവസാനിപ്പിക്കാനാണ് തീരുമാനം

Keywords: Kasaragod, Kerala, News, Top-Headlines, District Collector, Conference, District-conference, District, CPM, Social-Media, High-Court, Kasargod Collector goes on leave
< !- START disable copy paste -->

Post a Comment