സംസ്ഥാനത്തെ ഒരു മന്ത്രി റിപബ്ലിക് ദിനാഘോഷ ഔദ്യോഗിക പരിപാടിയിൽ ദേശീയപതാകയെ തല കീഴായി ഉയർത്തുകയും സല്യൂട് ചെയ്യുകയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്തുകൊണ്ട് ദേശീയപതാകയെ അപമാനിച്ചു. എന്നിട്ടും പ്രതിപക്ഷ നേതാവോ കെപിസിസി പ്രസിഡൻ്റോ ഈ വിഷയത്തിൽ പ്രതികരിക്കാതെ മന്ത്രിയെ അനുകൂലിച്ച് മൗനം പാലിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ദേശീയപതാകയെ അപമാനിച്ച സംഭവത്തിൽ ദൃക്സാക്ഷികളായ പ്രതിപക്ഷ മുസ്ലിംലീഗ് എംഎൽഎമാർ മിണ്ടാതിരിക്കുകയാണ്. ദേശീയ പതാകയുടെ പച്ച നിറം മുകളിൽ ആയത് കൊണ്ടാണോ മുസ്ലിംലീഗ് മന്ത്രിയെ പിന്തുണച്ച് നിശബ്ദരായി ഇരിക്കുന്നതെന്ന് ശ്രീകാന്ത് പരിഹസിച്ചു.
പതാക ഉയർത്തിയ മന്ത്രിയും ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎമും ജില്ലാ പൊലീസ് മേധാവിയും ഒരു പോലെ കുറ്റക്കാരാണ്. മന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ കീഴ് ഉദ്യോഗസ്ഥന്മാർക്ക് എതിരെ മാത്രം നടപടി സ്വീകരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പിണറായി സർകാരിന്റെ നീക്കമെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
അതീവ ഗൗരവമുള്ള വിഷയം ലാഘവത്തോടു കൂടിയിട്ടാണ് സർകാർ കൈകാര്യം ചെയ്യുന്നത്. എന്നിട്ടും കേരളത്തിലെ പ്രതിപക്ഷം മൗനത്തിലാണ്. ഇടതു - വലതു മുന്നണികളുടെ അന്തർധാര തെളിയിക്കുന്നതാണ് ഈ സംഭവമെന്നും ശ്രീകാന്ത് പറഞ്ഞു.
Keywords: Kerala,kasaragod, News, Flag, BJP, Minister, Republic day celebrations, Leader,Muslim-league, Police, K Srikanth says opposition leader's silence is objectionable in national flag issue